ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ പേർ വിശ്വാസം സ്വീകരിച്ച മാമ്മോദീസ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ച് തായ്‌ലൻഡ്

തായ്‌ലൻഡിൽ 1,435 പേരുടെ മാമ്മോദീസ ചടങ്ങുകൾ നടന്നത് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ പേർ വിശ്വാസം സ്വീകരിച്ച നിമിഷങ്ങളായി മാറി. തായ്‌ലൻഡിലെ അഞ്ചു വ്യത്യസ്ത പ്രൊവിൻസുകളിൽ നിന്നുള്ളവരാണ് ഒന്നിച്ച് മാമ്മോദീസ സ്വീകരിച്ചത്. മധ്യ തായ്‌ലൻഡിലെ ഒരു തടാകത്തിലായിരുന്നു മാമ്മോദീസാ ചടങ്ങുകൾ.

മിഷനറിമാർ തായ്‌ലൻഡിൽ വർഷങ്ങളായി സേവനം ചെയ്യുന്നുണ്ടെങ്കിലും രാജ്യത്തിന്റെ ചരിത്രത്തിലെ അഭൂതപൂർവ്വമായ നിമിഷമാണിതെന്ന് റീച്ച് എ വില്ലേജ് പ്രസിഡന്റ് റോബർട്ട് ക്രാഫ്റ്റ് പറഞ്ഞു. “200 വർഷമായി തായ്‌ലൻഡിൽ മിഷനറി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ചരിത്രത്തിൽ ഇതാദ്യമാണ് ഇത്രയും വലിയ ഒരു സംഖ്യ വിശ്വാസികൾ വിശ്വാസം സ്വീകരിക്കുന്നത്. ദൈവത്തിന്റെ വളരെ പ്രത്യേകമായി ഇടപെടൽ ഇവിടെ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു” – അദ്ദേഹം പറഞ്ഞു.

തായ്‌ലൻഡിൽ പൊതുവെ ബുദ്ധമത വിശ്വാസികളാണ് കൂടുതലുള്ളത്; ക്രിസ്ത്യാനികൾ ന്യൂനപക്ഷവും. 2016 -ഓടെ ക്രിസ്ത്യൻ വിശ്വാസികളുടെ വളർച്ച ഇവിടെ ഗണ്യമായ തോതിൽ വർദ്ധിക്കുന്നുണ്ട്. ഇന്ന് രാജ്യത്താകമാനം 700-ലധികം പള്ളികളുണ്ട്. കോവിഡ് മൂലം മാമ്മോദീസ ചടങ്ങുകൾ നീണ്ടുപോയതാണ് ഇത്രയും വലിയ ഒരു സംഖ്യ ഉണ്ടാകാൻ കാരണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.