പുതുവത്സരം ആഗതമാകുമ്പോൾ ചോദിക്കേണ്ട 10  ചോദ്യങ്ങൾ

ഒരിക്കൽ ദൈവജനം ദൈവത്തിന്റെ വഴികളിൽ നിന്ന് മാറി ചരിച്ചപ്പോൾ ഹഗ്ഗായി പ്രവാചകനിലൂടെ അവരുടെ വഴികളെ കുറിച്ച് ചിന്തിക്കുവാൻ ദൈവം മുന്നറിയിപ്പ് നൽകി. അത് അവരുടെ കടന്നു വന്ന ജീവിതത്തിലെ സംഭവിച്ചു പോയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കുവാനും അതിന്റെ വെളിച്ചത്തിൽ ആത്‌മീയതയെ വിലയിരുത്തുവാനുമായിരുന്നു.

അതുപോലെ തന്നെ പുതിയൊരു വർഷം ആരംഭിക്കുന്ന ഈ വേളയിൽ ദൈവത്തോടുള്ള നമ്മുടെ ബന്ധം എങ്ങനെയാണെന്ന് ചിന്തിക്കാം. ഒരു പുതിയ വർഷത്തിന്റെ ആരംഭത്തിൽ പഴയതും ആവശ്യമില്ലാത്തതുമായ ചിന്താഗതികൾ, ജീവിത രീതി ഇവയൊക്കെ മാറ്റി, മുന്നോട്ട് നോക്കാനും മാറ്റങ്ങളെ  ഉൾക്കൊള്ളുവാനും കഴിയണം. ഈ വർഷം ദൈവത്തിന്റെ സാന്നിധ്യത്തിൽ ചോദിക്കുവാൻ ഇതാ പത്തു ചോദ്യങ്ങൾ ലൈഫ് ഡേ തയ്യാറാക്കിയിരിക്കുന്നു.

1 . ദൈവത്തിലുള്ള നിങ്ങളുടെ ആനന്ദം വർധിപ്പിക്കുവാൻ നിങ്ങൾ ചെയ്യാൻ പോകുന്ന ഒരു കാര്യം എന്താണ്?

2 . ഈ വർഷം നിങ്ങൾ ദൈവത്തിന്റെ പക്കൽ ഏറ്റവും താഴ്മയോടെ ചോദിക്കുന്ന കാര്യം എന്താണ് ?

3 . നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷം വർധിപ്പിക്കുന്നതിനായി നിങ്ങൾ ചെയ്യുന്ന ഒരു കാര്യം എന്തായിരിക്കും?

4 . നിങ്ങളിലെ ഏതു ആത്മീയമായ ഗുണം വര്‍ധിപ്പിക്കുന്നതിനാണ് ഈ വർഷം ശ്രമിക്കുക? അതിനു വേണ്ടി  എന്താണ് ചെയ്യാൻ  പറ്റുന്നത്?

5  . നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം നഷ്ടപ്പെടുത്തുന്ന കാര്യം എന്താണ്? ഈ വർഷത്തിൽ അത്  മാറ്റുന്നതിനായി എന്തെല്ലാം ചെയ്യണം?

6 . നിങ്ങളുടെ സഭയെ അല്ലെങ്കിൽ ഇടവകയെ ശക്തിപ്പെടുത്തുന്നതിനു ഏറ്റവും സഹായകരമായ മാർഗ്ഗം എന്താണ്?

7 . ആരുടെ രക്ഷയ്ക്കായി ആണ് ഈ വർഷം നിങ്ങൾ പ്രത്യേകമായി പ്രാർത്ഥിക്കുക?

8 . ദൈവത്തിന്റെ അനുഗ്രഹം നേടുന്നതിനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെ? കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്തമായി  ഈ വർഷം എങ്ങനെ പ്രത്യേകത നിറഞ്ഞതാക്കാം.

9 . നിങ്ങളുടെ പ്രാർത്ഥനാ  ജീവിതം മെച്ചപ്പെടുത്തുവാൻ എന്തൊക്കെ മുൻകരുതൽ എടുക്കണം?

10 . വരുന്ന പത്തു വർഷത്തേക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ഒരു നല്ല കാര്യം എന്താണെന്നു ആലോചിക്കുക.

ഈ ചോദ്യങ്ങൾ ദൈവത്തോട് ഒപ്പം ഇരുന്നുകൊണ്ട് സ്വയം ചോദിക്കാം. ഈ ചോദ്യങ്ങളിൽ നിന്നുരുത്തിരിയുന്ന നന്മ നിറഞ്ഞ ആശയങ്ങൾ കൊണ്ട് ഈ പുതു വർഷം സന്തോഷകരമാക്കാം.

ലൈഫ് ഡേ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.