സാങ്കേതികവിദ്യകൾ പൊതുനന്മക്കായി ഉപയോഗപ്പെടുത്തണം: ഫ്രാൻസിസ് പാപ്പാ

പൊതുനന്മക്കായി സാങ്കേതികവിദ്യകൾ കൈകാര്യം ചെയ്യുക എന്ന സന്ദേശവുമായി അന്താരാഷ്ട്ര കത്തോലിക്കാ നിയമനിർമ്മാതാക്കളുടെ സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പ. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പ്രത്യാഘാതങ്ങൾ ലോകത്തെ സംബന്ധിച്ചിടത്തോളം ഗുരുതരമായ പ്രശ്നങ്ങളായി തുടരുകയാണ്. അതോടൊപ്പം സാങ്കേതികപരമായുള്ള വികസനങ്ങൾ സമൂഹത്തിനു വരുത്തുന്ന മാറ്റങ്ങൾ അപകടസാധ്യത ഉണ്ടാക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളെ ഉപയോഗിച്ചുള്ള അശ്‌ളീലരംഗങ്ങളുടെ ചിത്രീകരണം, സൈബർ ആക്രമണങ്ങൾ, വിവരങ്ങളുടെ മോഷണം എന്നീ അപകടസാദ്ധ്യതകൾ പാപ്പാ ചൂണ്ടിക്കാണിച്ചു. അപകടസാദ്ധ്യതകൾ ഒഴിവാക്കുന്നതിനും ശാസ്ത്രീയവും സാങ്കേതികവുമായ പുരോഗതികൾ പൊതുനന്മയ്ക്കായിട്ടും സേവനത്തിനുമായിട്ടും ആളുകളെ ചൂഷണം ചെയ്യാതിരിക്കേണ്ടതിനും നിയന്ത്രണങ്ങൾ ഉണ്ടാക്കേണ്ടതുണ്ടെന്ന് പാപ്പാ നിർദ്ദേശിച്ചു.

“ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും അത്ഭുതങ്ങൾ നമ്മുടെ ജീവിതനിലവാരം ഉയർത്തി. നിലവിൽ ഈ യുഗത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്നത് പൊതുനന്മയ്ക്കായി സാങ്കേതികവിദ്യ കൈകാര്യം ചെയ്യുക എന്നതാണ്” – പാപ്പാ പറഞ്ഞു. സാങ്കേതിക പുരോഗതിയെ തടയുകയല്ല, മറിച്ച് മനുഷ്യന്റെ അന്തസ്സിനെ സംരക്ഷിക്കാൻ അനുവദിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.