മറിയത്തെ നിങ്ങളുടെ വീടുകളില്‍ കൊണ്ടുപോകുക:  ലാ ആര്‍ച്ച്ബിഷപ്പ്

കന്യകയായ മറിയത്തെ അമ്മയായി സ്‌നേഹിക്കുവാന്‍ ലോസ് ആഞ്ചലസിലെ ആര്‍ച്ച് ബിഷപ്പ് കത്തോലിക്കരെ പ്രോത്സാഹിപ്പിച്ചു. പുതുതായി പ്രഖ്യാപിച്ച മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് നടത്തിയ ആഘോഷത്തിലാണ്  ബിഷപ്പ് വിശ്വസികളെ പ്രോത്സാഹിപ്പിച്ചത്.

“മറിയത്തെ നിങ്ങളുടെ ഭവനങ്ങളിലേക്കും നിങ്ങളുടെ ഹൃദയങ്ങളിലേക്കും കൊണ്ടുപോകാന്‍ യേശു ആഗ്രഹിക്കുന്നു.” ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമസ് പറഞ്ഞു.

മറിയത്തിന്റെ സ്മരണക്കായി പെന്തക്കുസ്താ തിരുനാളിന് ശേഷമുള്ള ആദ്യ തിങ്കളാഴ്ച മാതാവിന്റെ തിരുനാള്‍ ആഘോഷിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പ അറിയിച്ചിരുന്നു.

“യേശു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ്, സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍ മറിയം തന്റെ സഭയുടെ മാതൃഹൃദയമായി. മറിയം എപ്പോഴും സഭയുടെ ഹൃദയം ആണ്. ദൈവകുടുംബത്തിന്റെ അമ്മയാണ്. യേശുവിന്റെ അമ്മ ഇപ്പോഴും നമ്മുടെ  കൂടെയുണ്ട്. നമ്മുടെ ദൈനംദിന ജീവിതത്തിലെ എല്ലാ വെല്ലുവിളികളിലും നമ്മെ സഹായിക്കുന്നു, ആശ്വാസവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുന്നു.” ബിഷപ്പ് പറഞ്ഞു.

ആര്‍ച്ച് ബിഷപ്പ് ഗോമസ് പുതിയ ഗ്വാഡലൂപ്പിലെ മാതാവിന്റെ ചിത്രം  മാതാവിനോടുള്ള ബഹുമാനാര്‍ത്ഥം കുടുംബങ്ങള്‍ക്ക് ആശീര്‍വദിച്ച് നല്‍കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.