കാനഡയിലെ കത്തീഡ്രലില്‍ നിന്നും സക്രാരി മോഷണം പോയി

ചൊവ്വാഴ്ച അലക്സാണ്ട്രിയ കത്തീഡ്രലിലെ സെന്റ് കാതറിന്‍ ചാപ്പലിൽ നിന്ന് സക്രാരി മോഷണം പോയി. സെപ്റ്റംബർ 8 -ന് പുലർച്ചെ നാലരയോടെയാണ് മോഷണം നടന്നത്. കത്തീഡ്രലിൽ അതിക്രമിച്ച് കയറിയ രണ്ട് പേരുടെ വീഡിയോ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

ഇരുട്ടായതിനാൽ ആളുകളുടെ രൂപം വ്യക്തമല്ല. തെളുവുകൾ നശിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ മോഷ്ടാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അലക്സാണ്ട്രിയ കത്തീഡ്രലിലെ സെന്റ് കാതറിൻ ചാപ്പൽ 2019 -ൽ പുതുക്കിപ്പണിയുന്നതിനിടെ മുന്‍പും മോഷണ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്നാൽ, സക്രാരി മോഷ്ടിക്കപ്പെട്ടതിന് ഇതുമായി ബന്ധമില്ലെന്നാണ് അധികൃതർ വെളിപ്പെടുത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.