സീറോ മലങ്കര ഡിസംബര്‍ 23 ലൂക്കാ 2:1-5 തീവ്രബന്ധം

ബി.സി 27 മുതല്‍ എ.ഡി. 14 വരെ അഗസ്റ്റസ് സീസര്‍, റോമന്‍ ചക്രവര്‍ത്തിയായിരുന്നു. നികുതിപ്പിരിവിന്റെ ലിസ്റ്റ് ഉണ്ടാക്കാന്‍ അവന്‍ സെന്‍സസ് കല്‍പ്പന പുറപ്പെടുവിച്ചു. ഇവിടെ ലൂക്കാ സുവിശേഷകന്റെ പ്രധാന ലക്ഷ്യം സെന്‍സസ് നടന്ന കൃത്യം വര്‍ഷവും തീയതിയും പറയുകയല്ല, മറിച്ച് യേശുവിന്റെ ജനനം സീസറിനോടും റോമാ സാമ്രാജ്യത്തോടും ലോകജനതയോടും ബന്ധപ്പെ ടുത്തുകയും യേശു ദൈവപദ്ധതി പ്രകാരം (മിഖാ. 5:1-2) ബെത്‌ലഹേമില്‍ ജനിച്ചുവെന്ന് സ്ഥാപിക്കുന്നതിന് വേണ്ടിയാണ്.

ദൈവത്തിന്റെ വലിയ കാരുണ്യം കൊണ്ട് ഈ ലോകത്തില്‍ വന്ന് പിറന്ന യേശുനാഥന്‍ തന്റെ ജനനത്തിലൂടെ ഈ ലോകത്തോട് ബന്ധപ്പട്ടിരിക്കുന്നത് പോലെ തന്റെ ജീവന്‍ വഴി നമ്മോടും ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ രക്ഷയ്ക്കായ് വന്ന് പിറക്കുവാന്‍ മനസ്സായ ദൈവത്തോട് ബന്ധപ്പെട്ട് ജീവിക്കുവാന്‍ കഴിയാതെ പോയ നാളുകള്‍ നമ്മില്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാം. ആമേന്‍.

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.