സീറോ മലങ്കര ഡിസംബര്‍ 07 മത്തായി 16: 24-28 സഹനം സന്തോഷമാകും

ലൗകീകമായ നേട്ടത്തില്‍ മാത്രം നോട്ടം വയ്ക്കുന്ന ഒരു സംസ്‌ക്കാരത്തില്‍ തന്റെ ശിഷ്യത്വം എങ്ങനെ നേടാം എന്ന് ഈശോ പറഞ്ഞു തരികയാണ്. ശിഷ്യത്വത്തിന്റെ അന്തഃസത്ത എന്ന് പറയുന്നത്, വിജയിക്കണമെങ്കില്‍ വിട്ടു കൊടുക്കണം. നേടണമെങ്കില്‍ ഉപേക്ഷിക്കണം. നിത്യത കൈവരിക്കണമെങ്കില്‍ നാം മരണപ്പെടണം.

ഇവിടെ ഈശോ ഉദ്ദേശിക്കുന്നത് കുരിശ് തേടി പോകുവാനല്ല മറിച്ച്, നമ്മുടെ ജീവിതത്തിലെ സഹനങ്ങളെ സ്‌നേഹത്തോടെ മാറോടണയ്ക്കണം എന്നാണ്. ഇത്തരുണത്തില്‍ വി. മദര്‍ തെരേസയുടെ വാക്കുകള്‍ പ്രസക്തമാണ്. “നീ എന്ത് ചിന്തിക്കുന്നു എന്നതല്ല മറിച്ച്, ദൈവം നിന്നെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നതാണ് പ്രധാനം. നീയും ഞാനും അവനെ നമ്മില്‍ ജീവിപ്പിക്കുവാനും, നമ്മിലൂടെ ലോകത്തില്‍ ജീവിക്കുവാനും അനുവദിക്കണം”. അപ്രകാരം ജീവിക്കുമ്പോള്‍ സഹനജീവിതം അനേകര്‍ക്ക് സാക്ഷ്യമേകുന്നു.

വി. അല്‍ഫോന്‍സാമ്മ പറഞ്ഞിട്ടുണ്ട്: “suffering is a blessing for me. സഹനം എനിക്ക് അനുഗ്രഹമാണ്. എന്റെ ഈശോയെ കൂടുതല്‍ കൂടുതല്‍ അറിയുവാനും സ്‌നേഹിക്കുവാനുമുള്ള അനുഗ്രഹം”.

ലോകത്തിന്റെ കണ്ണു കൊണ്ട് നോക്കുമ്പോള്‍ സഹനം അപ്രസക്തമാണ്. എന്നാല്‍ ദൈവത്തെ സഹനത്തോട് ചേര്‍ക്കുമ്പോള്‍ സഹനം സന്തോഷമായി മാറും. ജീവിതത്തിലെ സഹനങ്ങളെ തമ്പുരാന് വിട്ടുകൊടുക്കാം. സഹനങ്ങളില്‍ സന്തോഷിക്കുവാനായി പ്രാര്‍ത്ഥിക്കാം. ദൈവം അനുഗ്രഹിക്കട്ടെ.

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.