സീറോ മലങ്കര മാര്‍ച്ച് 20 ലൂക്ക 12:35-40 കാത്തിരിക്കുന്നവരാകുക

ദൈവരാജ്യത്തിന്റെ യജമാനന്‍ മടങ്ങിവരുമ്പോള്‍, ക്രിസ്തുശിഷ്യര്‍ ഏതു സമയത്തും അവനെ സ്വീകരിക്കുവാന്‍ ജാഗ്രതയോടെ കാത്തിരിക്കുന്ന ഭൃത്യരായിരിക്കും. രാവിന്റെ പന്ത്രണ്ടു മണിക്കൂറും പകലിന്റെ പന്ത്രണ്ടു മണിക്കൂറും നാം ഉണര്‍ന്നും ഒരുങ്ങിയുമിരിക്കണം.

പ്രിയപ്പെട്ടവരെ, കാത്തിരിക്കുക എന്നത് പിരിമുറുക്കം ഉളവാക്കുന്ന കാര്യമാണ്. എങ്കിലും വരുമെന്ന് ഉറപ്പുള്ളവരുടെ വരവിനായി കാത്തിരിക്കുന്നതിന്റെ സുഖം ഒന്നുവേറെ തന്നെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.