സീറോ മലങ്കര മാര്‍ച്ച് 14 മത്തായി 16:13-23 അഭിപ്രായം

ശിഷ്യരോട് യേശു ആദ്യം ചോദിക്കുന്നത് തന്നെക്കുറിച്ചുളള ജനങ്ങളുടെ അഭിപ്രായം എന്താണെന്നാണ്. അതിനു ശേഷമാണ് ശിഷ്യരുടെ അഭിപ്രായം ചോദിക്കുന്നത്. സ്‌നേഹബന്ധവും വിശ്വാസവും വളരുന്നത് മറ്റുളളവരുടെ അഭിപ്രായത്തിന്റെ പുറകെ പോകുമ്പോഴല്ല. മറിച്ച്, സ്വന്തം അനുഭവത്തിന്റെ പാത പിന്തുടരുമ്പോഴാണ്. മറ്റുളളവര്‍ ഒരാളെക്കുറിച്ച് എന്തൊക്കെ പറഞ്ഞാലും നിന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ നിനക്ക് അയാളിലുളള വിശ്വാസത്തില്‍ നിന്നും നീ വ്യതിചലിക്കരുത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.