സീറോ മലങ്കര ഫെബ്രുവരി 22 മത്തായി 24: 45- 51 (അഭിവന്ദ്യ തോമസ് മാർ ദിയസ്കോറസ് തിരുമേനിയുടെ ഓർമ്മ) ഉത്തരവാദിത്വങ്ങൾ

ഫാ. ജിതിന്‍ വര്‍ഗ്ഗീസ് മഠത്തില്‍

ഈശോയുടെ രണ്ടാം വരവിൽ നമ്മുടെ പ്രവർത്തികൾക്കനുസൃതമായി പ്രതിഫലം നൽകുമെന്ന് സുവിശേഷകൻ ഇവിടെ പറഞ്ഞുവയ്ക്കുന്നു. ദൈവം ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ മറന്നുജീവിക്കുന്ന ഈ ദാസനെ യജമാനൻ അപ്രതീക്ഷിതമായി വന്ന കണക്ക് ചോദിച്ച് നിത്യശിക്ഷയ്ക്കായി വിധിക്കുന്നു.

ദൈവം ഭരമേൽൽപ്പിച്ച അനേകം ഉത്തരവാദിത്വങ്ങൾ നമ്മുടെ ജീവിതത്തിലുണ്ട്. എത്രമാത്രം വിശ്വസ്തതയോടെ ആ കാര്യങ്ങൾ നമ്മൾ ചെയ്യുന്നുവെന്ന് പരിശോധിക്കുക. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ, മാതാപിതാക്കൾ എന്ന നിലയിൽ, സഹോദരൻ അല്ലെങ്കിൽ ഒരു സഹോദരി എന്ന നിലയിൽ അനേകം ഉത്തരവാദിത്വങ്ങൾ നമുക്കുണ്ട്. അവയൊക്കെ ദൈവസ്നേഹത്തെപ്രതി നന്നായി നമുക്ക് നിർവഹിക്കാം. ഒരു കാര്യം നമുക്ക് പ്രത്യേകം ഓർക്കാം, മനുഷ്യരല്ല നമുക്ക് പ്രതിഫലം നൽകുന്നത്. അവർ നൽകുന്ന പ്രതിഫലം നശിച്ചുപോകുന്നതാണ്. നിത്യസമ്മാനം നമുക്ക് നൽകുന്നത് സ്നേഹപിതാവായ ദൈവമാണ്. ഏൽപ്പിച്ച കടമകളിൽ വിശ്വസ്തനായിരിക്കുക.

ഫാ. ജിതിന്‍ വര്‍ഗ്ഗീസ് മഠത്തില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.