സീറോ മലങ്കര ആഗസ്റ്റ് 16 മത്താ 6: 22-24 – കണ്ണ്

വഴിവിളക്കുകള്‍ അനേകര്‍ക്ക് ആശ്വാസമാണ്. എന്നാല്‍ കള്ളന്മാര്‍ക്ക് ഭീഷണിയും. കണ്ണ് വിളക്കാണ്. മനുഷ്യന്റെ ശരീരത്തെയും സ്വഭാവത്തെയും ജ്വലിപ്പിക്കുന്ന വിളക്ക്. വഴിവിളക്കുപ്പോലെ കണ്ണ് നിനക്കും മറ്റുള്ളവര്‍ക്കും വഴികാട്ടിയാണ്. നന്മയും നല്ലതുമാണ് കണ്ണ് കാണുന്നതെങ്കില്‍ മറ്റുള്ളവരുടെ മുമ്പില്‍ നീ പ്രകാശിക്കും. ചീത്തയും തിന്മ നിറഞ്ഞതുമാണ് കാണുന്നതെങ്കില്‍ നിന്റെ ജീവിതം അന്ധകാരം നിറഞ്ഞതാകും. അതിനാല്‍ നല്ലത് കാണുക. അനേകര്‍ക്ക് മാര്‍ഗ്ഗദീപമാകുന്ന വിളക്കായ് നിന്റെ കണ്ണ് പ്രശോഭിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.