സീറോ മലങ്കര സെപ്റ്റംബർ 28 മത്തായി 24: 45-51 മനോഭാവങ്ങൾ

ഫാ. ആബേൽ OIC

വിശ്വസ്തനായ ഭൃത്യന്റെ ആവശ്യമായ വിശേഷണങ്ങളാണ് മത്തായി സുവിശേഷകൻ ഈ വചനത്തിൽ വരച്ചുകാട്ടുന്നത്. യജമാനന്റെ വരവിനായി കാത്തിരിക്കുന്ന ഭൃത്യന്റെ രണ്ട് മനോഭാവങ്ങൾ. ഒരു വ്യക്തിക്ക്, തന്റെ സാഹചര്യങ്ങളോടുള്ള വ്യത്യസ്തമായ സമീപനരീതിയെ ഇവിടെ വ്യക്തമാക്കുന്നു. തന്റെ യജമാനന്റെ വരവ് വൈകുമ്പോഴും ഉത്തരവാദിത്വത്തിൽ വിശ്വസ്തതയോടെ നിൽക്കുന്നവനാണ് പ്രതിഫലം. ഇവിടുത്തെ പ്രധാന കാരണം “യജമാനന്റെ വൈകിവരവാണ്” (my master is delayed). യജമാനൻ വരുന്നത് വൈകുകയാൽ ഭൃത്യൻ ക്ഷുഭിതനാകുകയും തന്റെ സഹഭൃത്യന്മാരെ ഉപദ്രവിക്കുകയും ചെയ്യുന്നു. ക്രിസ്തു പഠിപ്പിച്ച പാഠങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കാതെ പോകുന്നവൻ. അവന്റെ അവസ്ഥ വളരെ പരിതാപകരമാണ്.

സന്ദേശം

വിശ്വാസജീവിതത്തിന്റെ പൊള്ളയായ വശമാണ് രണ്ടാമത്തെ ശിഷ്യനിലൂടെ നമ്മൾ കാണുന്നത്. ആരും കാണില്ല, സ്വന്ത ഇഷ്ടം മാത്രം നടപ്പാക്കാനുള്ള പരിശ്രമം. എന്നാൽ യഥാർത്ഥ വിശ്വാസപരിശീലനം എന്നത് യജമാനൻ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒരുപോലെ വർത്തിക്കാൻ കഴിയുക എന്നതാണ്. ഇത് ഒന്നാമത്തെ ശിഷ്യനിൽ കാണാം.

കൊറോണയുടെ ഈ പശ്ചാത്തലത്തിൽ നമ്മുടെ ആത്മീയജീവിതം കൂടുതൽ തീക്ഷ്ണതയോടെ മുന്നോട്ട് നയിക്കാൻ കഴിയണം. ദേവാലയങ്ങളുടെ വാതിലുകൾ പല ആവർത്തിയായി അടക്കപ്പെടുമ്പോഴും നമ്മുടെ ഹൃദയമാകുന്ന ദേവാലയത്തിന്റെ വാതിലുകൾ സദാ തുറന്നിടാൻ സാധിക്കട്ടെ. ഇവിടെയാണ് യഥാർത്ഥ ശിഷ്യന്റെ ഉത്തരവാദിത്വവും വിശ്വസ്തതയും വെളിവാകണ്ടത്.

ഫാ. ആബേൽ OIC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.