സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം നാലാം തിങ്കൾ സെപ്റ്റംബർ 20 മത്തായി 5: 43-48 ശത്രുസ്നേഹം

സ്വർഗ്ഗീയപിതാവിന്റെ മക്കളായിത്തീരാനുള്ള വഴികളെക്കുറിച്ചാണ് ഈശോ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. മാനുഷികമായ വീക്ഷണത്തിൽ, നമുക്ക് അസാധ്യമെന്നു  തോന്നുന്ന കാര്യങ്ങളാണിവ. ശത്രുക്കളെ വെറുക്കുകയും ഉപദ്രവിക്കുന്നവരുടെ നാശം ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് മനുഷ്യരിൽ ഭൂരിഭാഗം ആളുകളും. പഴയനിയമ ചിന്താഗതിയും അതു തന്നെയാണ്. എങ്കിലും, സ്വർഗ്ഗീയപിതാവിന്റെ മക്കളായിത്തീരണമെങ്കിൽ മാനുഷിക സമ്മർദ്ദങ്ങൾക്കും പ്രലോഭനങ്ങൾക്കും അതീതമായ രീതിയിൽ പ്രവർത്തിക്കേണ്ടതുണ്ട്.

ശത്രുക്കളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതും ഉപദ്രവിക്കുന്നവരുടെ നാശം ആഗ്രഹിക്കുന്നതും മനസ്സിനെ കൂടുതൽ കലുഷിതമാക്കുകയേ ഉള്ളൂ; ഉള്ള സ്വസ്ഥത കൂടി നഷ്ടപ്പെടുത്തും. എന്നാൽ, ഈശോ പറഞ്ഞതുപോലെയാണ് നമ്മൾ ചെയ്യുന്നതെങ്കിൽ മനസ്സ് കൂടുതൽ സ്വസ്ഥമായിത്തീരുകയും നാം ദൈവത്തിന്റെ മക്കളായിത്തീരുകയും ചെയ്യും.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.