സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം രണ്ടാം വ്യാഴം സെപ്റ്റംബർ 09 മർക്കോ. 8: 11-21 അടയാളങ്ങൾ

ഫരിസേയർ സ്വർഗ്ഗത്തിൽ നിന്ന് ഒരടയാളം ആവശ്യപ്പെടുന്നു (11). അപ്പമെടുക്കാൻ മറന്നുപോയതുമായി ബന്ധപ്പെട്ട് ശിഷ്യർക്കിടയിൽ തർക്കങ്ങളുണ്ടാകുന്നു (18). ഇതാണ് ഇന്നത്തെ വചനഭാഗത്തിന്റെ പശ്ചാത്തലം.

അത്ഭുതങ്ങൾ കണ്ടിട്ടും വീണ്ടും അടയാളങ്ങൾക്കു വേണ്ടി ആവശ്യപ്പെടുന്ന ഫരിസേയരോട് ഈശോ ഒരു ചോദ്യവും, ശിഷ്യരോട് തുടർച്ചയായ ഒൻപതു ചോദ്യങ്ങളും ചോദിക്കുന്നു. അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടും ഗ്രഹിക്കാത്ത ഫരിസേയരുടെയും ശിഷ്യരുടേയും പിന്മുറക്കാരാണോ നമ്മൾ എന്ന് ധ്യാനിക്കേണ്ടിയിരിക്കുന്നു. ജീവിതവും ജീവിതത്തിൽ സംഭവിക്കുന്ന സമസ്ത കാര്യങ്ങളും ദൈവം നമ്മിലേക്ക് ചൊരിയുന്ന അത്ഭുതങ്ങളായിരിക്കെ എന്തിനാണ് കൂടുതൽ അത്ഭുതങ്ങൾ തേടി നമ്മൾ യാത്ര ചെയ്യുന്നത്? അത്ഭുതങ്ങളെ ഗ്രഹിക്കാനുള്ള കഴിവിനായിട്ടാണ് നമ്മൾ പ്രാർത്ഥിക്കേണ്ടത്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.