സീറോ മലബാർ ഒക്ടോബർ 9 ലൂക്കാ 11: 14-23 ശക്തനായവൻ

ശക്തൻ ആയുധധാരിയായി തന്റെ കൊട്ടാരത്തിന് കാവൽ നിൽക്കുമ്പോൾ അവനുള്ളതെല്ലാം സുരക്ഷിതമാണ്, എന്ന വചനം, ദൈവമാണോ നമുക്ക് കാവൽ നിൽക്കുന്നത് എന്ന അന്വേഷണത്തിലേയ്ക്ക് നമ്മെ നയിക്കണം. ശക്തനായവൻ കാവൽ നിൽക്കുമ്പോൾ എല്ലാം സുരക്ഷിതമാണ്‌. കർത്താവാണ് എന്റെ ഇടയൻ, എനിക്കൊന്നിനും കുറവുണ്ടാവുകയില്ല എന്ന സങ്കീർത്തന വാക്യവും നമ്മൾ ഓർക്കേണ്ടതുണ്ട്.

ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു എന്ന മറിയത്തിന്റെ സ്തോത്രഗീതത്തിലെ ഭാഗവും മനസിലേയ്ക്ക് കൊണ്ടുവരേണ്ടതുണ്ട്. ശക്തനായവനെ കൂട്ടുപിടിക്കുക എന്നത് തന്നെയാണ് ജീവിതത്തിൽ സുരക്ഷിതരാകാനുള്ള വഴി. ശക്തനായ ദൈവം നമുക്ക് കാവൽ നിൽക്കാനും തയ്യാറാണ്. ദൈവത്തെ കാവൽ നിർത്താൻ നമ്മൾ തയ്യാറാണോ?

ഫാ. ജി. കടൂപ്പാറയിൽ എം സി ബി എസ്

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ