സീറോ മലബാര്‍ ശ്ലീഹാക്കാലം ഏഴാം ബുധന്‍ ജൂലൈ 07 ലൂക്കാ 16: 9-17 ഒരു സമയം രണ്ട് യജമാനന്മാരെ സേവിക്കുക സാധ്യമല്ല

“ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല” (16:13).

ആരാണ് നിന്റെ യജമാനന്‍ എന്നാണ് ചോദ്യം. രണ്ട് സാധ്യതകളേയുള്ളൂ. ഒന്നുകില്‍ നീ ധനത്തിന്റെ സേവകന്‍ അല്ലെങ്കില്‍ ദൈവത്തിന്റെ. ഒന്നുകില്‍ നീ ധനത്തെ സ്‌നേഹിക്കുന്നു അല്ലെങ്കില്‍ ദൈവത്തെ സ്‌നേഹിക്കുന്നു. നീ സ്‌നേഹിക്കുന്നത് ധനത്തെയാണോ..? നിന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും നയിക്കുന്നത് ധനമാണോ..? എങ്കില്‍ ഉറപ്പ്. നീ ദൈവത്തില്‍ നിന്നും അകലെയാണ്. ഒറ്റ യജമാനനെ സേവിക്കുന്നവരാകുക, അത് ദൈവത്തെ തന്നെയാകട്ടെ.

ഫാ. ജി കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.