സീറോ മലബാര്‍ പള്ളിക്കൂദാശക്കാലം ഒന്നാം ശനി നവംബര്‍ 06 ലൂക്കാ 5: 1-11 പ്രാര്‍ത്ഥനാശൈലി

“ഗുരോ, രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ടും ഞങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാന്‍ വലയിറക്കാം” എന്നുള്ള പത്രോസിന്റെ വാക്കുകള്‍ നമുക്കും ജീവിതത്തില്‍ മാതൃകയാക്കേണ്ടതാണ്. സ്വന്തം ജീവിതത്തിന്റെ അവസ്ഥയുടെ വെളിപ്പെടുത്തലും യേശുവിന്റെ വാക്കുകളിലുള്ള വിശ്വാസവും വെളിവാക്കുന്നതാണ് പത്രോസിന്റെ ഈ വാക്കുകള്‍.

ഒരു രീതിയില്‍ നോക്കിയാല്‍ ജീവിതത്തില്‍ നമ്മളും പിന്തുടരേണ്ട പ്രാര്‍ത്ഥനാശൈലി! നമ്മുടേയും പ്രാര്‍ത്ഥനകള്‍ ഈ രീതിയില്‍ ആക്കാവുന്നതാണ്. നമ്മുടെ പരാജയങ്ങളും വീഴ്ചകളും തകര്‍ച്ചകളും അവിടുത്തോട് പറയുക. എന്നിട്ട് അവിടുന്ന് പറയുന്നതിനനുസരിച്ച് ഇനി പ്രവര്‍ത്തിക്കാം എന്ന് വാക്ക് കൊടുക്കുക. അപ്പോഴാണ് ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കുക. തങ്ങള്‍ക്കു കിട്ടിയ മീനിന്റെ പെരുപ്പത്തെപ്പറ്റി അവര്‍ അതിശയിച്ചു എന്നാണ് വചനം പറയുക. ഇതു തന്നെ നമുക്കും സംഭവിക്കും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.