സീറോ മലബാര്‍ ഉയിര്‍പ്പ് മൂന്നാം വ്യാഴം ഏപ്രില്‍ 22 മര്‍ക്കോ. 4: 35-41 കടലിനെ ശാന്തമാക്കുന്ന ഈശോ

നിങ്ങള്‍ ഭയപ്പെടുന്നതെന്ത്? നിങ്ങള്‍ക്ക് വിശ്വാസമില്ലേ?” എന്ന ഈശോയുടെ ചോദ്യം നമ്മള്‍ ഓരോരുത്തരോടുമാണ് ചോദിക്കുന്നത്. അനുദിന ജീവിതത്തിലെ എത്രയോ സന്ദര്‍ഭങ്ങളിലാണ് ഭയപ്പെട്ടും ആകുലരായും നമ്മള്‍ സമയം തള്ളിനീക്കുന്നത്. ജീവിതത്തോണിയില്‍ വെള്ളം കയറുന്നതായും ജീവിതം മുങ്ങിപ്പോകുന്നതായും നമുക്കു തോന്നാം. രക്ഷകനായ ഈശോ എവിടെയാണെന്ന ചോദ്യം ഉയര്‍ത്തുകയും ചെയ്തേക്കാം. എന്നാല്‍, ഓര്‍മ്മിക്കുക – അവിടുന്ന് നമ്മോടു കൂടെയുണ്ട്. അത് നാം മനസിലാക്കിയാല്‍ മതി.

വിശുദ്ധ കുര്‍ബാനയിലൂടെയും വചനത്തിലൂടെയും നമ്മുടെ കൂടെയുള്ള ഈശോയെ, അപകടസാഹചര്യങ്ങളില്‍ ഓര്‍മ്മിക്കാന്‍ സാധിച്ചാല്‍ നമ്മള്‍ വിജയിച്ചു. അല്ലെങ്കില്‍ ശിഷ്യരെപ്പോലെ ഭയന്നു നിലവിളിച്ചേക്കാം. നമ്മള്‍ ഭയക്കുന്നത് എന്തിനാണ്? അവിടുന്ന് കൂടെയില്ലേ?

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.