സീറോ മലബാർ ഉയിര്‍പ്പ് മൂന്നാം ചൊവ്വാ ഏപ്രില്‍ 20 മര്‍ക്കോ. 4: 13-20 ഫലം പുറപ്പെടുവിക്കുന്നവരാകുവിന്‍

നല്ല മണ്ണിൽ വിതയ്ക്കപ്പെട്ട വിത്ത് മുപ്പതു മേനിയും അറുപതു മേനിയും നൂറു മേനിയും ഫലം പുറപ്പെടുവിക്കേണ്ടവയാണ് (20). ഏത് മണ്ണിൽ വിതയ്ക്കപ്പെട്ടവരാണ് നമ്മൾ? നമ്മുടെ കുടുംബ-സാമൂഹ്യപശ്ചാത്തലങ്ങൾ നല്ലതല്ലായിരുന്നു എന്ന ചിന്ത ചിലപ്പോൾ നമുക്ക് ഉണ്ടായേക്കാം. എന്നാല്‍ ഓർമ്മിക്കുക. ദൈവത്തിന്റെ പ്രത്യേക ഇടപെടൽ കൊണ്ടാണ് നാം ഇപ്പോൾ ആയിരിക്കുന്ന ഈ സാഹചര്യത്തിലിരിക്കുന്നത്.

നാമാകുന്ന വിത്ത് വീണ മണ്ണ് നല്ല മണ്ണ് തന്നെയാണ്. എവിടെയാണെങ്കിലും അവിടെ നൂറുമേനി ഫലം പുറപ്പെടുവിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. കുടുംബജീവിതമോ, ഏകസ്ഥ ജീവിതമോ, വൈദീക ജീവിതമോ, സന്യാസ ജീവിതമോ – ഏത് ജീവിതാവസ്ഥയാണെങ്കിലും നൂറുമേനി ഫലം പുറപ്പെടുവിക്കുക. നാമാകുന്ന വിത്തിനെക്കുറിച്ചുള്ള വിതക്കാരന്റെ സ്വപ്നം അതാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.