സീറോ മലബാര്‍ ഏലിയാ ശ്ലീവാ മൂശാക്കാലം അഞ്ചാം ഞായര്‍ ഒക്ടോബര്‍ 06 മത്തായി 20:1-16 കണ്ണും മനസ്സും

ഒരു ദനാറ ദിവസക്കൂലിയായി സമ്മതിക്കുമ്പോള്‍ ആദ്യ ജോലിക്കാര്‍ തൃപ്തരായിരുന്നു (20:2). എന്നാല്‍, വൈകുന്നേരം ഒരു ദനാറ വാങ്ങുമ്പോള്‍ അവര്‍ അതൃപ്തരും പിറുപിറുക്കുന്നവരുമാകുകയാണ് (20:11-12). എന്തുകൊണ്ടാണിത്? കാരണം, അവരുടെ കണ്ണും മനസ്സും 11-ാം മണിക്കൂറില്‍ വന്നവര്‍ക്കു ലഭിച്ച ദനാറയിലാണ്.

നിന്റെ സമ്പത്തിനേക്കാള്‍ മറ്റുളളവരുടെ സമ്പത്തില്‍ നിന്റെ കണ്ണും ഹൃദയവും ഉടക്കി നിന്നാല്‍ അതു മൂലം നിന്റെ ജീവിതത്തില്‍ അതൃപ്തി കടന്നുകൂടും.

ഫാ. ജി. കടൂപ്പാറയില്‍ MCBS