സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം അഞ്ചാം ബുധന്‍ സെപ്റ്റംബര്‍ 29 ലൂക്കാ 9: 1-6 ശ്ലീഹന്മാരെ അയയ്ക്കുന്നു

“യാത്രക്ക് വടിയോ, സഞ്ചിയോ, അപ്പമോ, പണമോ ഒന്നും എടുക്കരുത്.” ശിഷ്യർക്കുള്ള ഈശോയുടെ നിർദ്ദേശമാണ്. ഇത് ഈലോക ജീവിതയാത്ര തുടരുന്ന നമുക്കുമുള്ള ആഹ്വാനമാണ്. ഈശോ അങ്ങനെയായിരുന്നു. ശിഷ്യരും അങ്ങനെ തന്നെ ആയിരിക്കണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. കാരണം, തന്റെ അതേ ദൗത്യം തന്നെയാണ് ഈശോ ശിഷ്യരെ ഏൽപിക്കുന്നത്.

യാത്രക്ക് ഒന്നുമെടുക്കരുത് എന്നു പറഞ്ഞാൽ അതിനർത്ഥം, നമുക്ക് ആവശ്യമുള്ളതെല്ലാം അവിടുന്ന് ആവശ്യമായ സമയത്ത് പ്രദാനം ചെയ്യും എന്നാണ്. നമ്മൾ ജീവിതയാത്ര ആരംഭിച്ചപ്പോൾ ‘വടിയോ, സഞ്ചിയോ, അപ്പമോ, പണമോ’ ഒന്നും കൈയ്യിൽ ഇല്ലായിരുന്നു. പക്ഷേ, ഇടയ്ക്ക് നമ്മൾ ഇതെല്ലാം സ്വന്തമാക്കുന്നു. ഒടുവിൽ എല്ലാം ഉപേക്ഷിച്ച് യാത്ര അവസാനിപ്പിക്കുന്നു. സ്വന്തമാക്കാനുള്ള പ്രവണത വന്നാൽ ആ സാധനങ്ങളിലായിരിക്കും പിന്നീട് നമ്മുടെ ശ്രദ്ധ. ദൈവരാജ്യവും സുവിശേഷം അറിയിക്കലും സ്നേഹത്താൽ പൂരിതമായ ശുശ്രൂഷകളുമെല്ലാം നമുക്ക് അന്യമാകും. അതുകൊണ്ടാവണം ഇത്തരമൊരു നിർദ്ദേശം ഈശോ എല്ലാക്കാലത്തുമുള്ള ശിഷ്യർക്കായി നൽകുന്നത്. ഒരു ഓർമ്മപ്പെടുത്തൽ സ്വയം നടത്തുന്നത് നല്ലതാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.