സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം ഒൻപതാം വ്യാഴം ഒക്ടോബര്‍ 28 ലൂക്കാ 9: 46-48 ആരാണ് വലിയവന്‍

ആരാണ് വലിയവൻ എന്നതിനെ ചൊല്ലിയാണ് എന്നും തർക്കങ്ങൾ ഉദയം ചെയ്യുന്നത്. എല്ലാ യുദ്ധങ്ങളും, വലിയവൻ ആരാണെന്നറിയാനുള്ള ശ്രമങ്ങളായിരുന്നു. ഒരു കാലത്ത് വലിയവരായി സ്വയം കരുതുകയും മറ്റുള്ളവരാൽ കരുതപ്പെടുകയും ചെയ്തവരൊക്കെ ഇപ്പോൾ എവിടെയാണെന്നും അവർ ഇപ്പോൾ ഏത് അവസ്ഥയിലാണെന്നും ചിന്തിക്കുന്നത് നല്ലതാണ്.

“ഞാൻ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെയാണ്” എന്നാണ് ഈശോ പറയുന്നത്. അതു തന്നെയാണ് നമ്മുടെയും മാതൃക. ഭവനത്തിൽ, തൊഴിലിടങ്ങളിൽ ഒക്കെ ശുശ്രൂഷിക്കുന്നവരാകുക. നമ്മുടെ ഇടയില്‍ ചെറിയവന്‍ ആരാണ് എന്നതിനെക്കുറിച്ച് മത്സരം ഉണ്ടാവാന്‍ സാധ്യതയില്ല. അക്കാര്യത്തിന് ആരും തർക്കത്തിനു വരാനുമിടയില്ല. പരസ്പരം ശുശ്രൂഷിക്കുന്നവരായി ഈശോയുടെ യഥാർത്ഥ അനുഗാമികളായി നമുക്ക് മാറാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.