സീറോ മലബാര്‍ ദനഹാക്കാലം നാലാം ബുധന്‍ ജനുവരി 27 മത്തായി 6: 1-18 സ്വർഗ്ഗസ്ഥനായ പിതാവേ 

വി. മത്തായിയുടെ സുവിശേഷം ആറാം അധ്യായം ഒന്നു മുതല്‍ പതിനെട്ടാം വാക്യം വരെ ധര്‍മ്മദാനം, പ്രാര്‍ത്ഥന, ഉപവാസം എന്നിവയെക്കുറിച്ച് ഈശോ പഠിപ്പിക്കുന്നത് നമ്മള്‍ കാണുന്നു. നമുക്ക് പ്രാര്‍ത്ഥനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. യേശു പഠിപ്പിച്ച പ്രാർത്ഥന ആയതുകൊണ്ടു തന്നെ ഏറ്റവും മനോഹരമായ പ്രാർത്ഥനയാണിത്.

ദൈവത്തെ പിതാവേ, എന്ന് വിളിച്ചുകൊണ്ട് തുടങ്ങുന്ന പ്രാർത്ഥന, ദൈവമഹത്വം തേടുകയും ദൈവഹിതം പൂർത്തിയാകട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. തുടർന്ന് ഭൗതികാവശ്യത്തിന് – അന്നന്നു വേണ്ട ആഹാരത്തിനു – വേണ്ടി പ്രാർത്ഥിക്കുന്നു. സഹോദരബന്ധം, പ്രലോഭനങ്ങളിൽ നിന്നുള്ള രക്ഷ എന്നിവ തുടർന്നുവരുന്നു. ഒരു മനുഷ്യന്റെ സമസ്തഭാവങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രാർത്ഥനയാണ് യേശു നമ്മെ പഠിപ്പിച്ചിരിക്കുന്നത്. പ്രാർത്ഥന എന്നത് ഒരു മാജിക്കൽ ഫോർമുലയല്ല, മറിച്ച് വലിയ (ഞാനും ദൈവവും തമ്മിലുള്ള) അനുഭവമാണെന്ന് യേശു “സ്വർഗ്ഗസ്ഥനായ പിതാവേ..” എന്ന പ്രാർത്ഥന വഴി നമ്മെ പഠിപ്പിക്കുന്നു.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.