സീറോ മലബാര്‍ ദനഹാക്കാലം മൂന്നാം ബുധന്‍ ജനുവരി 20 യോഹ. 12: 27-33 ദൈവമഹത്വം

അസ്വസ്ഥതകളിലും ദൈവത്തെ മഹത്വപ്പെടുത്തുകയാണ് ഈശോ. “ഇപ്പോള്‍ എന്റെ ആത്മാവ് അസ്വസ്ഥമായിരുന്നു” (27). “പിതാവേ, അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ” (28).

അസ്വസ്ഥതകളിലും ആകുലതകളിലും നമ്മുടെ മനോഭാവം എന്താണ്? അസ്വസ്ഥതയെ ഓര്‍ത്ത് വീണ്ടും അസ്വസ്ഥതപ്പെടുകയാണോ നമ്മള്‍ ചെയ്യുന്നത്? അതോ ഏതു സാഹചര്യമാണെങ്കിലും ദൈവമഹത്വം ആഗ്രഹിക്കുകയാണോ ചെയ്യുന്നത്? നമ്മള്‍ പിന്തുടരേണ്ടത് ഈശോ കാണിച്ചുതന്ന മാതൃകയാണ്. സഹനത്തിന്റെ പൂര്‍ണ്ണതയിലും ദൈവമഹത്വം ആഗ്രഹിക്കുക. അപ്പോള്‍ നമ്മള്‍ അറിയാതെ ദൈവം നമ്മുടെ അസ്വസ്ഥതകള്‍ എടുത്തുമാറ്റുകയും ചെയ്യും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.