സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം നാലാം വ്യാഴം സെപ്റ്റംബർ 23 മത്തായി 11: 11-19 സ്വര്‍ഗ്ഗരാജ്യം ബലപ്രയോഗത്തിന് വിഷയമായിരിക്കുന്നു

എന്തു കണ്ടാലും തിന്മയായി വ്യാഖ്യാനിക്കുന്ന മനുഷ്യരുണ്ട്. നന്മയെയും അവർ തിന്മയായി കാണും; പറയും.  ഇഷ്ടമുള്ള വ്യക്തികൾ ചെയ്യുന്നതെല്ലാം – ശരിയോ, തെറ്റോ – നല്ലതായി ഇവർ വ്യാഖ്യാനിക്കുന്നു. ഇഷ്ടമില്ലാത്ത വ്യക്തികൾ ചെയ്യുന്നതെല്ലാം – ശരിയോ, തെറ്റോ – തിന്മയായി വ്യാഖ്യാനിക്കുന്നു. ഇത് വലിയൊരു പ്രശ്നമാണ്.

അവർ യോഹന്നാനെ നിരാകരിച്ചിരുന്നു. കാരണം, അവർക്ക് യോഹന്നാനെ ഇഷ്ടമില്ലായിരുന്നു. പക്ഷേ, യോഹന്നാൻ ചെയ്ത കാര്യങ്ങൾ വ്യത്യസ്തമായി ചെയ്ത ഈശോയെയും അവർ വിമർശിക്കുന്നു. കാരണം, അവർക്ക് ഈശോയെയും ഇഷ്ടമല്ല. ഇതുതന്നെ നമ്മുടെ ജീവിതത്തിലും സംഭവിക്കാം. കുടുംബജീവിതത്തിലും, സമൂഹജീവിതത്തിലും, സഭാജീവിതത്തിലും ഇത്തരം പ്രശ്നങ്ങളുണ്ടായാൽ തകരുന്നത് അതിന്റെ കെട്ടുറപ്പായിരിക്കും. ഏതിലേയ്ക്കാണ് നമ്മുടെ അടിസ്ഥാന ചായ്‌വ് അതിനനുസരിച്ചായിരിക്കും നമ്മുടെ തെരഞ്ഞെടുപ്പുകളും. ക്രിസ്തുവിൽ കണ്ണുകളും ഹൃദയവും ഉറപ്പിച്ച്, ഏത് സാഹചര്യത്തിലും സത്യസന്ധമായ തെരഞ്ഞെടുപ്പുകൾ/ വ്യാഖ്യാനങ്ങൾ നമുക്ക് നടത്താം. അതിനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.