സീറോ മലബാര്‍ ശ്ലീഹാക്കാലം രണ്ടാം വ്യാഴം ജൂണ്‍ 11 യോഹ. 6: 51-59 ജീവന്റെ അപ്പം

ജീവനുണ്ടാകുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം കൊടുക്കുക എന്നതാണ്. ശരീരവും രക്തവും കൊടുക്കുന്നതിനെക്കുറിച്ചാണ് യേശു പറയുന്നത് (6:53) – ശരീരവും രക്തവും എന്നാല്‍ ജീവന്‍ തന്നെ.

നീ നിന്റെ ജീവന്‍ കൊടുക്കുമ്പോഴാണ് നിത്യജീവന്‍ ഉണ്ടാകുന്നത് – നമ്മിലും നമ്മുടെ ചുറ്റുമുള്ളവരിലും. ചുറ്റിലും ജീവനും ചൈതന്യവും കുറയുന്നതിന്റെ കാരണം നമ്മുടെ കൊടുക്കലിന്റെ കുറവ് തന്നെയായിരിക്കും. നമ്മുടെ ചുറ്റിലും സ്നേഹം, കാരുണ്യം, സമാധാനം, നന്മ തുടങ്ങിയവ കുറയുന്നുണ്ടോ? ഉണ്ടെങ്കില്‍ നമ്മുടെ ജീവിതം നാം പരിശോധിക്കുക. നമ്മൾ ഇനിയും കൊടുക്കേണ്ടിയിരിക്കുന്നു എന്ന് അപ്പോള്‍ നിനക്ക് മനസിലാകും.

വിശുദ്ധ കുര്‍ബാനയിലൂടെ എല്ലാം കൊടുത്ത ഈശോയാണ് നമ്മുടെ മാതൃക. ഓരോ ബലിയര്‍പ്പണവും മറ്റുള്ളവര്‍ക്ക് കൂടുതല്‍ കൊടുക്കാനാണ് നമ്മെ പ്രേരിപ്പിക്കേണ്ടത്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.