സീറോ മലബാര്‍ ശ്ലീഹാക്കാലം ഒന്നാം വ്യാഴം ജൂണ്‍ 04 യോഹ. 2: 13-25 ശുദ്ധീകരണം

‘എന്റെ പിതാവിന്റെ ആലയം നിങ്ങൾ കച്ചവടസ്ഥലമാക്കരുത്’ എന്ന് പറഞ്ഞുകൊണ്ട് ദൈവാലയം ശുദ്ധീകരിക്കുന്ന ഈശോ നമുക്കെല്ലാം ഒരു മുന്നറിയിപ്പാണ് നൽകുന്നത്. ദൈവാലയത്തിൽ ദൈവത്തിനാണ് പ്രമുഖസ്ഥാനംഅവ മറ്റൊന്നിനും വേണ്ടി മാറ്റിവയ്ക്കാനുള്ളതല്ല. 1 കോറി 3:16-ൽ പൗലോസ് ശ്ലീഹാ, നാം ദൈവത്തിന്റെ ആലയങ്ങളാണെന്നു പറയുന്നതും ഇന്നത്തെ വചനത്തോട് ചേർത്തുവായിക്കേണ്ടതാണ്.

ഒരു ക്രിസ്തുശിഷ്യൻ തന്റെ ശരീരമാകുന്ന ദൈവാലയത്തെ എത്ര പവിത്രതയോടെയാണ് കാത്തുസൂക്ഷിക്കുന്നതെന്ന് നാം ചിന്തിച്ചുനോക്കണം. എന്റെ ജീവിതത്തിൽ ദൈവത്തിനു കൊടുക്കേണ്ട സ്ഥാനം ഞാൻ കൊടുക്കുന്നുണ്ടോദൈവത്തിനു വസിക്കാന്‍ പാകത്തിന് ഒരുക്കത്തോടു കൂടിയാണോ എന്റെ ശരീരത്തെയും ആത്മാവിനെയും ഞാൻ കാത്തുസൂക്ഷിക്കുന്നത്എന്റെ ജീവിതം ദൈവത്തിനു വാസയോഗ്യമല്ലെങ്കിൽ ശുദ്ധീകരണം ആവശ്യമാണ്. അത് എന്റെ തഴക്കദോഷങ്ങളാവാം, സ്വഭാവദൂഷ്യങ്ങളാവാംഅലസതയാവാംദൈവീക കാര്യങ്ങളോടുള്ള വിമുഖതയാവാംസമ്പത്തിനോടും അധികാരസ്ഥാനങ്ങളോടുമുള്ള അമിത ആഗ്രഹങ്ങളാവാം… എന്തൊക്കെയായിരുന്നാലും എല്ലാത്തിനെയും ചാട്ടവാറ് കൊണ്ട് അടിച്ചുപുറത്താക്കി യഥാർത്ഥ വിശുദ്ധിയുള്ള ദൈവത്തിന്റെ ഭവനങ്ങളാകുവാൻ നമുക്ക് പരിശ്രമിക്കാം.

നമുക്കുവേണ്ടി അവസാനതുള്ളി രക്തം വരെ ചിന്തിയ കർത്താവിന്റെ തിരുഹൃദയത്തോടു ചേർന്നുനിന്ന്, എല്ലാ അശുദ്ധിയിൽ നിന്നും നമ്മെ മുക്തരാക്കിക്കൊണ്ട് കർത്താവിന്റെ പ്രിയപ്പെട്ട വാസസ്ഥലമാകുവാൻ നമ്മെ വിട്ടുകൊടുക്കുവാനുള്ള കൃപയ്ക്കായി ആത്മാർത്ഥമായ പ്രാർത്ഥനയോടെ…

ഫാ. ചാക്കോ ചൂരപ്പുഴയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.