സീറോ മലബാർ ഉയിര്‍പ്പ് മൂന്നാം ബുധന്‍ ഏപ്രില്‍ 21 മത്തായി 8: 1-4 എന്നെ ശുദ്ധനാക്കുക

“എനിക്ക് മനസ്സുണ്ട്; നിനക്ക് ശുദ്ധി വരട്ടെ” എന്ന് അരുളിചെയ്ത് കുഷ്‌ഠരോഗിയെ സുഖപ്പെടുത്തുന്ന ഈശോയാണ് ഇന്നത്തെ വചനത്തിലൂടെ നമ്മോടു സംസാരിക്കുന്നത്. അങ്ങേയ്ക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും എന്ന അർത്ഥനയുമായി നമ്മൾ ഈശോയെ സമീപിച്ചാലും അവിടുത്തെ സമീപനം ഇപ്രകാരം തന്നെയായിരിക്കും – “എനിക്ക് മനസ്സുണ്ട്, നിനക്ക് ശുദ്ധി വരട്ടെ.”

ഏതൊക്കെ മേഖലകളിലാണ് നമുക്ക് ശുദ്ധി വരേണ്ടത് എന്നത് വ്യക്തിപരമായി നമ്മൾ കണ്ടുപിടിക്കേണ്ട കാര്യമാണ്. വികാരങ്ങളുടെ കാര്യത്തിൽ, കാഴ്ചപ്പാടുകളുടെ മേഖലയിൽ ഒക്കെ നമ്മൾ ഇനിയും ശുദ്ധിയാകേണ്ടവരാണ്. ആദ്യം അതിനുള്ള ആഗ്രഹം ഉണ്ടാകണം. പിന്നെ തീക്ഷ്ണമായ ശ്രമവും പ്രാർത്ഥനയും. അങ്ങനെയുള്ള ആഗ്രഹത്തെയും ശ്രമത്തെയും ഈശോ ഒരിക്കലും കൈവിടുകയില്ല. നമ്മളെ അവിടുന്ന് ശുദ്ധരാക്കും.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.