സീറോ മലബാർ ഉയിര്‍പ്പ് ആറാം ശനി മെയ്‌ 15 മത്തായി 3: 7-12 യോഹന്നാനെപ്പോലെ

അനേകം ഫരിസേയരും സദുക്കായരും യോഹന്നാന്റെ അടുക്കൽ സ്നാനം ഏൽക്കാൻ എത്തിയിരുന്നു (7). മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിൻ എന്നാണ് യോഹന്നാൻ അവരോട് ആവശ്യപ്പെട്ടത്. യോഹന്നാൻ നൽകിയ സ്നാനം സ്വീകരിക്കാനും അവന്റെ വാക്കുകൾ കേൾക്കാനും അവർ എത്തി എന്നതാണ് പ്രധാനം.

എന്നെ സംബന്ധിച്ച് ആരാണ് യോഹന്നാൻ..? ജീവിതത്തിൽ മാറ്റം വരുത്തണമെന്ന് എന്നോട് ആവശ്യപ്പെടുന്നത് ആരൊക്കെയാണ്? എന്റെ മാതാപിതാക്കൾ, ജീവിതപങ്കാളി, മക്കൾ, അധികാരികൾ, സഹപ്രവർത്തകർ… ആരിലൂടെയാണ് എന്റെ മനസിന് മാറ്റം വരുത്തുവാൻ ദൈവം ശ്രമിക്കുന്നത്. അത്തരം നല്ല വ്യക്തികളെ ദൈവം അയയ്ക്കുമ്പോൾ, അവരിലൂടെ വരുന്ന ദൈവഹിതം തിരിച്ചറിയാൻ, അതിനനുസരിച്ച് പ്രവർത്തിക്കുവാൻ നാം ശ്രമിക്കുക. മറ്റു പലരുടെയും ജീവിതത്തിൽ യോഹന്നാനായി മാറാനുള്ള ദൈവവിളി നമുക്കുണ്ട്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.