സീറോ മലബാര്‍ കൈത്താക്കാലം ഒന്നാം ബുധന്‍ ജൂലൈ 14 യോഹ. 10: 22-28 പ്രകാശവും സന്തോഷവും

യഹൂദരുടെ പ്രതിഷ്ഠയുടെ തിരുനാള്‍ പ്രകാശത്തിന്റെയും സന്തോഷത്തിന്റെയും തിരുനാളാണ്. മക്കബായര്‍ ദേവാലയം പുന:പ്രതിഷ്ഠ നടത്തിയതിന്റെ ഓര്‍മ്മയ്ക്കായാണ് ഈ തിരുനാള്‍. പക്ഷേ, ആ തിരുനാള്‍ ആഘോഷിക്കുമ്പോഴും മനസ്സില്‍ സന്തോഷവും പ്രകാശവുമില്ലാത്ത യഹൂദര്‍ ഈശോയോട് ചോദ്യങ്ങള്‍ ചോദിക്കുന്നു. അവരുടെ മനസ്സില്‍ സന്തോഷം ഉണ്ടാകാത്തതിന്റെ കാരണവും ഈശോയുടെ വാക്കുകളില്‍ കാണാം. “ഞാന്‍ നിങ്ങളോട് പറഞ്ഞു: നിങ്ങള്‍ വിശ്വസിച്ചില്ല. എന്റെ പ്രവര്‍ത്തികള്‍ എനിക്ക് സാക്ഷ്യം നല്‍കുന്നു; നിങ്ങള്‍ വിശ്വസിക്കുന്നില്ല.”

ഈശോയുടെ വാക്കുകളിലും പ്രവര്‍ത്തികളിലും വിശ്വസിക്കാത്തവരുടെ മനസ്സില്‍ അന്ധകാരം ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്. നമ്മളില്‍ അന്ധകാരമാണോ പ്രകാശമാണോ ഉള്ളത്?

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.