സീറോ മലബാർ ഡിസംബർ 1 യോഹ 12: 37-43 പ്രവർത്തനങ്ങൾ എന്തിനു വേണ്ടി?

അധികാരികളിൽ അനേകർ ഈശോയെ വിശ്വസിച്ചെങ്കിലും സിനഗോഗിൽ നിന്ന് പുറത്താക്കപ്പെടാതിരിക്കാൻ വേണ്ടി അവരാരും അത് വെളിപ്പെടുത്തുന്നില്ല. ദൈവത്തിന്റെ മഹത്യത്തെക്കാൾ മനുഷ്യന്റെ പ്രീതി ആഗ്രഹിച്ചതുകൊണ്ടാണ് അങ്ങനെ അവർ ചെയ്തത്.

സമാനമായ സാഹചര്യങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടാവാം. മനുഷ്യരുടെ പ്രീതി ലഭിക്കാൻ വേണ്ടി, സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളേണ്ട സാഹചര്യങ്ങളിൽ അവയ്ക്ക് എതിരെ നിൽക്കുകയോ കുറ്റകരമായ മൗനം പാലിക്കുകയോ നമ്മൾ ചെയ്തിട്ടുണ്ടോ? ഒരു കാര്യം മനസിൽ ഉറപ്പിക്കുന്നത് നല്ലതാണ് – നമുക്കൊരിക്കലും മനുഷ്യരെ പൂർണ്ണമായി തൃപ്തിപ്പെടുത്താനാവില്ല. ഒടുവിൽ അത് നമ്മുടെ അസമാധാനത്തിലേ കലാശിക്കൂ. എന്നാൽ ദൈവമഹത്വത്തിനാണ് നമ്മുടെ പ്രവർത്തനങ്ങൾ എങ്കിൽ, ശാശ്വതമായ സമാധാനം മനസിൽ ഉണ്ടാവും. ക്രിസ്മസിനായി ഒരുങ്ങിത്തുടങ്ങുന്ന ഈ ദിനത്തിൽ ‘എല്ലാം ദൈവമഹത്യത്തിന് ‘ എന്ന് മനസിൽ ഉറപ്പിക്കാം.

ഫാ.ജി. കടൂപ്പാറയിൽ എം.സി.ബി.എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.