സീറോ മലബാർ പള്ളിക്കൂദാശ നാലാം ശനി നവംബർ 30 മത്തായി 4: 18-22 ഈശോയാൽ വിളിക്കപ്പെട്ടവര്‍

ആദ്യത്തെ നാല് ശിഷ്യന്മാരെ വിളിക്കുമ്പോൾ അവർ തങ്ങൾക്കുള്ളതെല്ലാം ഉപേക്ഷിച്ച് ഈശോയെ അനുഗമിക്കുന്നു. വലയും വഞ്ചിയും പിതാവും അതിൽ ഉൾപ്പെടുന്നു. അതുവരെയുള്ള ജീവിതസാഹചര്യങ്ങൾ, ജീവിതമാർഗ്ഗം, ശൈലി എല്ലാം ഉപേക്ഷിക്കുന്നു.

നമ്മളും ഈശോയാൽ വിളിക്കപ്പെട്ടവരാണ്. കുടുംബ-സമർപ്പിത ജീവിതത്തിലൂടെ അവിടുത്തെ പിഞ്ചെല്ലുകയാണ് നമ്മൾ. പണ്ടേ ഉപേക്ഷിക്കേണ്ടതായിരുന്ന പലതും ഇപ്പോഴും കൂടെക്കൊണ്ടു നടക്കുന്നവരാണോ നമ്മൾ എന്ന് പരിശോധിക്കേണ്ടതാണ്. അഹങ്കാരം, അസൂയ, അലസത… ഉപേക്ഷിക്കേണ്ടതിന്റെ നിര നീണ്ടതായിരിക്കാം. അത് ഓരോ വ്യക്തിയെ സംബന്ധിച്ചും വ്യത്യസ്തവുമായിരിക്കും.

ഫാ.ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.