സീറോ മലബാര്‍ ശ്ലീഹാക്കാലം മൂന്നാം ശനി ജൂണ്‍ 12 ലൂക്കാ 2: 41-52 സമഗ്രത

പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും യേശു വളർന്നുവന്നു എന്നാണ് വചനം പറയുന്നത് (52). ഒരു വ്യക്തി എന്ന നിലയിൽ സമഗ്രമായ വളർച്ച. നമ്മുടെയും നമ്മുടെ പ്രിയപ്പെട്ടവരുടെയും വളർച്ച എപ്രകാരമാണ് എന്നു കൂടി ധ്യാനിക്കുക ഉചിതമാണ്.

തിരുക്കുടുംബത്തെ വരച്ചുകാട്ടുന്ന ഭാഗം കൂടിയാണിത്. സമാധാനവും ശാന്തതയും നിലനിന്ന ആ കുടുംബത്തിൽ നിന്ന് യേശുവിനെ കാണാതാകുന്നുണ്ട്. ഇത് ഏതു കുടുംബത്തിലും സംഭവിക്കാം. കുടുംബത്തിലേയ്ക്ക് യേശുവിനെ തിരികെ കൊണ്ടുവന്ന് ആദ്യ സമാധാനവും ശാന്തിയും നാമും തിരികെയെടുക്കേണ്ടതാണ്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.