സീറോ മലബാർ ഉയിര്‍പ്പ് അഞ്ചാം ചൊവ്വ മെയ് 04 മത്തായി 21: 18-22 അത്തിവൃക്ഷത്തെ ശപിക്കുന്നു

മൂന്നു സന്ദേശങ്ങളാണ് പ്രധാനമായും ഈ വചനഭാഗത്ത് നാം കാണുന്നത്. ഒന്ന്, ബാഹ്യമായി എല്ലാം ഉണ്ടെന്നു നടിക്കുകയും എന്നാൽ ആന്തരികമായി ഫലം പുറപ്പെടുവിക്കാതിരിക്കുകയും ചെയ്യുന്ന വ്യക്തികൾ വിധിക്കു വിധേയരാകും എന്ന സന്ദേശം. അന്നത്തെ ജറുസലേം ദേവാലയം, യഹൂദാ മതനേതൃത്വം ഇവയെ ഒക്കെയാണ് അത്തിമരം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ അത് എന്നിലേയ്ക്കും നിന്നിലേയ്ക്കും വിരൽചൂണ്ടിയേക്കാം.

രണ്ടാമത്തെ സന്ദേശം, യേശു പറഞ്ഞതിന്റെ – ചെയ്തതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കാതെ അത്തിമരം ഉണങ്ങിയത് എങ്ങനെ എന്നു ചോദിക്കുന്ന ശിഷ്യന്മാരാണ്. ദൈവവചനത്തിന്റെയും ജീവിതാനുഭവങ്ങളുടെയും യഥാർത്ഥ  അർത്ഥം മനസിലാക്കാൻ കഴിയാത്തവരാണോ നമ്മൾ എന്ന് ചിന്തിച്ചുനോക്കേണ്ടതാണ്. മൂന്നാമത്തേത്, വിശ്വാസത്തോടെ തുടർച്ചയായി പ്രാർത്ഥിക്കണം എന്ന സന്ദേശമാണ്. അസാധ്യമായതു സാധ്യമാക്കാൻ അതുവഴിയേ സാധിക്കൂ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.