സീറോ മലബാർ പള്ളിക്കൂദാശ രണ്ടാം ബുധന്‍ നവംബർ 10 മർക്കോ. 10: 28-30 പ്രതിഫലം

ഈശോയേ, എല്ലാം ഉപേക്ഷിച്ച് ഞങ്ങൾ നിന്നെ അനുഗമിച്ചിരിക്കുന്നു എന്ന പത്രോസിന്റെ വാക്കുകൾക്ക് പ്രതിവചനമായി ഈശോ മൂന്ന് പ്രതിഫലങ്ങൾ വാഗ്ദാനം ചെയ്യുന്നു.

1. ഉപേക്ഷിച്ചതിന്റെ നൂറിരട്ടി
2. പീഡകൾ
3. നിത്യജീവൻ

ഈശോയ്ക്കു വേണ്ടി ജീവിക്കുന്നവർക്ക് ഇന്നും നൽകുന്ന വാഗ്ദാനം ഇതു തന്നെയാണ്. വാഗ്ദാനങ്ങളിൽ ഒന്നും മൂന്നും നമുക്ക് താൽപര്യമുള്ളതാണ്. രണ്ടാമത്തേത് – സഹനം – നമുക്ക് താൽപര്യമില്ല. കുരിശില്ലാതെ കിരീടമില്ല എന്ന് ഓർമ്മിക്കുക; വാഗ്ദാനങ്ങളിൽ കർത്താവ് വിശ്വസ്തനാണന്നും.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.