സീറോ മലബാർ നോമ്പുകാലം ഒന്നാം വെള്ളി ഫെബ്രുവരി 19 മത്തായി 7: 1-6 ആരെയും വിധിക്കരുത്

“മറ്റുള്ളവരെ വിധിക്കാൻ ഞാന്‍ ആരാണ്” എന്നത് ഫ്രാൻസിസ് പാപ്പയുടെ വാക്യമാണ്. എല്ലാവരെയും വിധികർത്താവിന്റെ കണ്ണുകളോടെ നോക്കിക്കാണുന്ന നമുക്കു മുമ്പിൽ നൂറ്റാണ്ടുകൾക്കുമുമ്പ് യേശു ഉയർത്തിയതും അതേ കാര്യമാണ് – “വിധിക്കരുത്; എന്നാൽ നിങ്ങളും വിധിക്കപ്പെടുകയില്ല.”

നമ്മെ മറ്റാരെങ്കിലും വിധിച്ചാൽ നമുക്ക് ഇഷ്ടപ്പെടില്ല. എന്നെ വിധിക്കാൻ അയാളാരാണ് എന്നായിരിക്കും നമ്മുടെ ചോദ്യം. എന്നാൽ, മറ്റുള്ളവരെ വിധിക്കുന്നതിൽ നിന്ന് പിന്മാറാൻ നമ്മൾ തയ്യാറുമല്ല. നമ്മൾ നമ്മളെ വിധിക്കുന്നത് നമ്മുടെ പ്രവർത്തങ്ങൾക്കനുസരിച്ചല്ല മറിച്ച്‌, ഉദ്ദേശങ്ങൾക്കനുസരിച്ചാണ്. ഉദ്ദേശം നല്ലതായിരുന്നു, പ്രവർത്തിച്ചപ്പോൾ തെറ്റിപ്പോയതാണ് എന്ന ന്യായമാണ് എപ്പോഴും ഉയരുന്നത്. എന്നാൽ, മറ്റുള്ളവരുടെ കാര്യത്തിൽ അവരുടെ ഉദ്ദേശങ്ങളല്ല, പ്രവർത്തനങ്ങളാണ് നമ്മൾ കണക്കിലെടുക്കുന്നത്. നല്ല ലക്ഷ്യത്തോടെയാണ് അവർ ചെയ്യുന്നതെങ്കിലും പ്രവർത്തനം പാളിപ്പോയാൽ അതിനനുസരിച്ചായിരിക്കും നമ്മൾ അപരനെ വിധിക്കുന്നത്. ഇതിനൊരു മാറ്റം വരുത്താൻ ഈ നോമ്പുകാലത്ത് നമുക്ക് ശ്രമിക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.