ലത്തീന്‍ കുര്‍ബാനക്രമത്തെക്കുറിച്ച് ഫാ. ടോം ജോസ് ക്ലാസ് നയിച്ചു

ലത്തീന്‍ കുര്‍ബാനക്രമത്തിന്റെ സവിശേഷതകളെ കുറിച്ചു വ്യക്തമാക്കി ഫാ. ടോം ജോസ്. കടുവാക്കുളം എം.സി.ബി.എസ് എമ്മാവൂസ് പഠന കേന്ദ്രത്തിൽ പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്സിൽ ക്ലാസ്സ് നയിക്കുകയായിരുന്നു അദ്ദേഹം.

പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രത്തെ അധികരിച്ചുള്ള  ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് പൗരസ്ത്യ വിദ്യാപീഠത്തിന്റെ അംഗീകാരത്തോടെയാണ് നടത്തുന്നത്.  ഈ ശ്രേണിയിൽ 24 ക്ലാസുകൾ ആണ് ഉള്ളത്. എല്ലാ മാസവും 2, 4 ശനിയാഴ്ചകളിൽ ഉച്ച കഴിഞ്ഞു 1: 30 മുതൽ 5:00 മണി വരെ ആണ് ക്ലാസുകൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.