യുദ്ധോപകരണ നിർമ്മാണം നിർത്തുക: ഫ്രാൻസിസ് പാപ്പാ

യുദ്ധത്തിൽ മരണമടഞ്ഞവരുടെ ശവകുടീരങ്ങൾ, യുദ്ധത്തിനായുള്ള ആയുധനിർമ്മാണം നിർത്താനും സമാധാനം തേടാനും ആഹ്വാനം ചെയ്യുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. യുദ്ധങ്ങളിൽ മരിച്ച ആളുകളുടെ ശവക്കല്ലറകൾ സമാധാനത്തിനായുള്ള ഒരു സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. ആ ശവക്കല്ലറകൾക്ക് അരികിലൂടെ നടന്നുനീങ്ങുന്ന ഓരോ ആളുകളോടും, നിങ്ങളുടെ അവസാനയാത്ര സമാധാനത്തിലുള്ളതാകണമെന്ന് ചിന്തിക്കണമെന്ന് ഓരോ കല്ലറകളും പറയുന്നുണ്ടെന്നും പാപ്പാ ട്വിറ്റർ സന്ദേശത്തിലൂടെ ഓർമ്മിപ്പിച്ചു.

കത്തോലിക്കാ സഭ, സകല മരിച്ചവരുടെയും ഓർമ്മ ആചരിക്കുന്ന നവംബർ രണ്ടിന് എഴുതിയ സന്ദേശത്തിൽ, നിങ്ങളുടെ ചുവടുകൾ ഒന്ന് നിർത്തുവാൻ ഈ കല്ലറകൾ ക്ഷണിക്കുന്നുവെന്നും യുദ്ധത്തിനായുള്ള ആയുധങ്ങൾ നിർമ്മിക്കുന്നവരോട് അത് നിർത്താനും യുദ്ധങ്ങളിൽ ജീവൻ നഷ്ടപ്പെട്ട ഓരോ മനുഷ്യരുടെയും കല്ലറകൾ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടപ്പാട്: വത്തിക്കാൻ ന്യൂസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.