വി. മരിയ ഗൊരേത്തിയുടെ നവനാള്‍ പ്രാര്‍ത്ഥന – ഏഴാം ദിനം

സഹനത്തിന്റെ ദാസിയായ വി. മരിയ ഗൊരേത്തി, എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ. പതിനൊന്നാം വയസില്‍ കഠിനവേദന സഹിച്ചുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായപ്പോഴും, ദാഹിച്ചിട്ടും വെള്ളം കുടിക്കാന്‍ പോലും സാധിക്കാതിരുന്ന സമയത്തും ആ കുരിശുകളെയെല്ലാം അങ്ങ് ധൈര്യപൂര്‍വ്വം നെഞ്ചോടു ചേര്‍ത്തുവച്ചുവല്ലോ. കാരണം, കര്‍ത്താവിനെ അവിടുന്ന് അത്രമേല്‍ സ്‌നേഹിച്ചിരുന്നു. വി. മരിയ ഗൊരേത്തീ, അങ്ങയെപ്പോലെ ജീവിതത്തിലെ കുരിശുകളെയെല്ലാം പരാതി കൂടാതെ സ്വീകരിക്കാന്‍ എന്നെയും പഠിപ്പിക്കേണമേ.

ഈലോക ജീവിതത്തിലെ ഒരു ചെറുസഹനം പോലും കര്‍ത്താവിന്റെ ദൃഷ്ടിയില്‍ നിന്നു മറയുന്നില്ലെന്നും നിത്യജീവിതത്തിലേയ്ക്ക് അത് നമ്മെ കൂടുതല്‍ അടുപ്പിക്കുമെന്നുമുള്ള വിശ്വാസത്തോടെ സഹനങ്ങളെ സ്വീകരിക്കാന്‍ എനിക്കാകട്ടെ. പ്രത്യേകമായി ഈ നൊവേനയിലൂടെ ഞാന്‍ അപേക്ഷിക്കുന്ന അനുഗ്രഹം (ആവശ്യം പറയുക) സ്വര്‍ഗത്തില്‍ നിന്ന് വാങ്ങിത്തരേണമേ. എങ്കിലും എന്റെ ഇഷ്ടമല്ല, ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെ. ആമ്മേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.