വി. മരിയ ഗൊരേത്തിയുടെ നവനാള്‍ പ്രാര്‍ത്ഥന – ആറാം ദിനം

അനുദിന ജീവിതവിശുദ്ധിയുടെ മനോഹര മാതൃകയായ വി. മരിയ ഗൊരേത്തീ, എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ. വിശുദ്ധി പ്രാപിക്കാന്‍ അസാധാരണമായ പ്രാഗത്ഭ്യം വേണമെന്ന അനേകരുടെ ചിന്തയെ, അങ്ങയുടെ ജീവിതം മാതൃകയായി നല്‍കിക്കൊണ്ട് അങ്ങ് മാറ്റിമറിച്ചല്ലോ. പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തേയും സഹോദരരേയും സ്‌നേഹിക്കുക എന്നതുമാത്രമാണ് വിശുദ്ധി പ്രാപിക്കാനുള്ള കടമ്പയെന്ന് അങ്ങ് പഠിപ്പിച്ചുവല്ലോ.

ഇപ്രകാരം അങ്ങയെപ്പോലെ അനുദിനജീവിതത്തില്‍ വിശുദ്ധി അഭ്യസിച്ചുകൊണ്ട് സ്വയം മറന്ന് മറ്റുള്ളവരെ സ്‌നേഹിക്കാനും സേവിക്കാനും ഓരോ പ്രവര്‍ത്തിയിലും ദൈവേഷ്ടം നിറവേറ്റുന്നതിനും എനിക്ക് സാധിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കേണമേ. പ്രത്യേകമായി ഇപ്പോള്‍ ഞാനപേക്ഷിക്കുന്ന അനുഗ്രഹവും (നിയോഗം സമര്‍പ്പിക്കുക) സ്വര്‍ഗത്തില്‍ നിന്ന് വാങ്ങിത്തരേണമേ. എങ്കിലും എന്റെ ഇഷ്ടമല്ല, ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെ. ആമ്മേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.