വിശുദ്ധ യൂദാശ്ലീഹയോടുള്ള നൊവേന: ഒന്‍പതാം ദിവസം

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമ്മേൻ.

പ്രാരംഭ പ്രാര്‍ത്ഥന

ഞങ്ങൾക്ക് പ്രത്യേക മദ്ധ്യസ്ഥനായി വി. യൂദാശ്ലീഹായെ നിയമിച്ചുനല്‍കിയ പരമകാരുണ്യവാനായ ദൈവമേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങ് ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ നന്ദി പറയുന്നു. ആ വിശുദ്ധനിലൂെടെ അങ്ങേ കൃപാകടാക്ഷം ഞങ്ങളുടെമേൽ തിരിക്കണമേ. കാരുണ്യവാനായ ദൈവമേ, വി. യൂദാശ്ലീഹാ വഴിയായി, ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന, അങ്ങ്‌ കരുണാപൂര്‍വ്വം സ്വീകരിച്ച്, ഞങ്ങളെ അനുഗ്രഹിക്കണമേ. സകലത്തിന്റെയും നാഥാ എന്നേയ്ക്കും, ആമ്മേന്‍.

(1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.)

വി. യൂദാശ്ലീഹയോടുള്ള നൊവേന: ഒന്‍പതാം ദിവസം  

വിശുദ്ധ യൂദാശ്ലീഹായേ, ഓരോരുത്തരും ആയിരിക്കുന്ന അവസ്ഥയെ മനസിലാക്കാനും മറ്റുള്ളവരെ മനസിലാക്കാനും ഞങ്ങള്‍ക്ക് സാധിക്കേണ്ടതിനായി ദൈവത്തോട് മാദ്ധ്യസ്ഥ്യം യാചിക്കണമേ. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഞങ്ങളെ യോഗ്യരാക്കണമേ. സ്‌നേഹത്തിന്റേയും പക്വതയുടേയും ശത്രുക്കളായ സ്വാര്‍ത്ഥത, അഹംഭാവം, അപക്വമായ പെരുമാറ്റം തുടങ്ങിയവയെ തിരിച്ചറിയാനും ആട്ടിയകറ്റാനും ഞങ്ങളെ സഹായിക്കണമേ. സ്‌നേഹത്താല്‍ നിറയാനും സ്‌നേഹിക്കാന്‍ പരിശീലിക്കാനും പരസ്പരം ബഹുമാനിക്കാനും വളര്‍ത്താനും ഒന്നിച്ചുചേര്‍ന്നുള്ള ഈ ജീവിതത്തിനിടയില്‍ ഞങ്ങള്‍ക്കേവര്‍ക്കും സാധിക്കട്ടെ. ആമ്മേന്‍.

വി. യൂദാശ്ലീഹായേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.

(1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.