വിശുദ്ധ യൂദാശ്ലീഹയോടുള്ള നൊവേന: ആറാം ദിവസം

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമ്മേൻ.

പ്രാരംഭ പ്രാര്‍ത്ഥന

ഞങ്ങൾക്ക് പ്രത്യേക മദ്ധ്യസ്ഥനായി വി. യൂദാശ്ലീഹായെ നിയമിച്ചുനല്‍കിയ പരമകാരുണ്യവാനായ ദൈവമേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങ് ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ നന്ദി പറയുന്നു. ആ വിശുദ്ധനിലൂെടെ അങ്ങേ കൃപാകടാക്ഷം ഞങ്ങളുടെമേൽ തിരിക്കണമേ. കാരുണ്യവാനായ ദൈവമേ, വി. യൂദാശ്ലീഹാ വഴിയായി, ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന, അങ്ങ്‌ കരുണാപൂര്‍വ്വം സ്വീകരിച്ച്, ഞങ്ങളെ അനുഗ്രഹിക്കണമേ. സകലത്തിന്റെയും നാഥാ എന്നേയ്ക്കും, ആമ്മേന്‍.

(1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.)

വി. യൂദാശ്ലീഹയോടുള്ള നൊവേന: ആറാം ദിവസം  

വിശുദ്ധ യൂദാശ്ലീഹായേ, ദൈവം തന്നെ സ്‌നേഹിക്കുന്നുവെന്നും തന്റെ സന്തോഷങ്ങളും സന്താപങ്ങളും പ്രതീക്ഷകളും ഭയപ്പാടുകളും വിജയങ്ങളും പരാജയങ്ങളും അറിയുന്നുവെന്നും അങ്ങ് മനസിലാക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നുവല്ലോ. ദൈവത്തിന് ഒന്നും അസാധ്യമല്ലെന്നും അങ്ങ് തിരിച്ചറിഞ്ഞിരുന്നു. അത്യുന്നതനായ ദൈവത്തോട് എനിക്കുവേണ്ടിക്കൂടി മാദ്ധ്യസ്ഥ്യം അപേക്ഷിക്കണമെന്ന് ഞാന്‍ ഇപ്പോള്‍ അങ്ങയോട് യാചിക്കുന്നു. അതുവഴിയായി ദൈവേഷ്ടം എന്നില്‍ നിറവേറുകയും ദൈവത്തിന്റെ സുരക്ഷിതകരങ്ങളില്‍ ഞാന്‍ ആയിരിക്കുകയും ചെയ്യട്ടെ. ആമ്മേന്‍.

വി. യൂദാശ്ലീഹായേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.

(1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.