ജോസഫ് ചിന്തകൾ 270: നസറത്തിലെ വി. ജോസഫിൻ്റെ ദൈവാലയം

ആരംഭകാല പാരമ്പര്യം, നസറത്തിലെ യൗസേപ്പിതാവിൻ്റെ മരപ്പണിശാലയുടെ മുകളിലാണ് വി. ജോസഫിൻ്റെ ദൈവാലയം സ്ഥിതിചെയ്യുന്നത് എന്നായിരുന്നു. പിന്നീടുള്ള പാരമ്പര്യമനുസരിച്ച് തിരുക്കുടുംബത്തിൻ്റെ വീടിരുന്ന സ്ഥലമാണ് ഈ ദൈവാലയം എന്നായിരുന്നു.

നസറത്തിലെ മംഗളവാർത്തയുടെ ബസിലിക്കയോടു ചേർന്നാണ് ഈ ദൈവാലയം സ്ഥിതിചെയ്തിരുന്നത്. പാരമ്പര്യമനുസരിച്ച്, യേശുവിന്റെ പിതാവായിരുന്ന ജോസഫിന്റെ മരപ്പണി ശില്പശാലയാണ് സെന്റ് ജോസഫ് പള്ളിയായി നിർമ്മിച്ചിരിക്കുന്നത്. ചില പാരമ്പര്യങ്ങൾ, ഇത് ജോസഫിന്റെ വീടായിരുന്നുവെന്നും അവകാശപ്പെടുന്നു. കൂടുതൽ പുരാതന ദേവാലയങ്ങളുടെ അവശിഷ്ടങ്ങൾക്കു മുകളിൽ 1914 -ലാണ് ഇന്ന് കാണുന്ന ദൈവാലയം നിർമ്മിച്ചത്. ഫ്രാൻസിസ്കൻ സന്യാസിമാരുടെ ഈ പള്ളി മംഗളവാർത്തയുടെ ബസിലിക്കക്കു (The Basilica of Annunciation) സമീപത്താണ് സ്ഥിതിചെയ്യുന്നത്.

ഈ ദൈവാലയത്തിൻ്റെ അൾത്താരയിൽ ലത്തീൻ ഭാഷയിൽ Hic erat subditus illis ഇവിടെ അവൻ അവർക്കു വിധേയനായിരുന്നു എന്ന് ആലേഖനം ചെയ്തിരിക്കുന്നു. ലൂക്കാ സുവിശേഷത്തിലെ “പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട്‌ നസറത്തില്‍ വന്ന്‌, അവര്‍ക്ക്‌ വിധേയനായി ജീവിച്ചു” (ലൂക്കാ 2:51) എന്ന വചനഭാഗത്തെ സൂചിപ്പിക്കുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടിൽ കുരിശുയുദ്ധക്കാർ പണ്ട് ഉണ്ടായിരുന്ന ഒരു ദൈവാലയത്തിൻ്റെ അവശിഷ്ടങ്ങൾക്കു മുകളിൽ ഒരു ദൈവാലയം നിർമ്മിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഫ്രാൻസിൽ സാധാരണ നിലനിന്നിരുന്ന രീതിയിലാണ് ഈ ദൈവാലയം നിർമ്മിച്ചത്. പതിമൂന്നാം നൂറ്റാണ്ടിലെ അറബിക് അധിനിവേശത്തെ തുടർന്ന് നൂറ്റാണ്ടുകൾ ഈ ദൈവാലയം ആരും ശ്രദ്ധിക്കാതെ കിടന്നു. 1754 ഫ്രാൻസിസ്കൻ സന്യാസ സഭ ഈ സ്ഥലം വാങ്ങുകയും വി. യൗസേപ്പിതാവിൻ്റെ നാമത്തിൽ ഒരു ദൈവാലയം നിർമ്മിക്കുകയും ചെയ്തു. 1908 ൽ ഫാ. പ്രൊഫ. വിയോയുടെ നേതൃത്വത്തിൽ നടത്തിയ പുരാവസ്തു ഗവേഷണത്തിൽ അഞ്ചാം ആറോ നൂറ്റാണ്ടിലെ ബൈസൈൻ്റെ പള്ളിയുടെ അവശിഷ്ടം കണ്ടെത്തുകയുമുണ്ടായി. അദ്ദേഹത്തിൻ്റെ കണ്ടെത്തലുകൾ Nazareth and its two Entrances എന്ന പേരിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.