ജോസഫ് ചിന്തകൾ 249: ജോസഫ് – മറ്റുള്ളവരോട് അന്യതാഭാവം പുലർത്താത്തവൻ

സ്‌നേഹിതര്ക്കു വേണ്ടി ജീവന് അര്പ്പിക്കുന്നതിനേക്കാള് വലിയ സ്‌നേഹം ഇല്ല (യോഹ. 15:13) എന്ന് മാനവരാശിയെ പഠിപ്പിച്ച ഈശോയുടെ ജീവിതദർശനത്തിന് ജീവിതം കൊണ്ടു സാക്ഷ്യം നൽകിയ വി. മാക്സിമില്യൻ കോൾബയുടെ തിരുനാൾ ദിനത്തിൽ കോൾബയോടൊപ്പം നമുക്ക് യൗസേപ്പിതാവിന്റെ സന്നിധിയിലായിരിക്കാം.

വി. കോൾബയുടെ ബോധ്യത്തിൽ, “നമ്മുടെ കാലത്തെ ഏറ്റവും മാരകമായ വിഷം നിസ്സംഗതയാണ്.” സഹോദരന്റെ ആവശ്യങ്ങളുടെയും വേദനകളുടെയും നടുവിൽ ബോധപൂർവ്വം പിന്മാറാനുള്ള പ്രവണത സ്വാർത്ഥമനസ്സുകൾക്കുണ്ട്. മറ്റുള്ളവരുടെ വേദനകൾക്കു മുമ്പിൽ അന്യതാഭാവം നടിക്കാൻ കഴിയുമായിരുന്നില്ലായിരുന്ന കോൾബേ അച്ചൻ പോളണ്ടിലെ ഓഷ്വിറ്റ്സിലുള്ള നാസി തടങ്കൽപ്പാളയത്തിൽ ഫ്രാൻസിസ് ഗവോണിഷെക് എന്ന മനുഷ്യനു പകരം 1941 ആഗസ്റ്റ് 14 -ന് തന്റെ ജീവിതം സമർപ്പിച്ചു.

“ഈശോയ്ക്കു വേണ്ടി ഞാൻ ഇനിയും കൂടുതൽ സഹിക്കാൻ തയ്യാറാണ്” എന്ന് അദ്ദേഹം പറയുമായിരുന്നു. സഹോദരങ്ങളെ, സ്നേഹിക്കുന്ന ഹൃദയത്തോടെ സ്വാഗതം ചെയ്യുക. ജീവിതത്തിലെ സഹനങ്ങളും ബുദ്ധിമുട്ടുകളും ദൈവത്തെപ്രതി സഹിക്കുക എന്നത് വി. കോൾബേയുടെ ജീവിതാദർശമായിരുന്നു.

മറ്റുള്ളവരുടെ വേദനകൾ സ്വന്തം വേദനകളാക്കി സ്നേഹപൂർവ്വം അവരെ മനസ്സിലാക്കിയിരുന്ന വ്യക്തിയായിരുന്നു യൗസേപ്പിതാവ്. അവരോട് അന്യതാഭാവം പുലർത്താനറിയാത്ത നീതിമാനായിരുന്നു നസറത്തിലെ നിശബ്ദനായ ഈ മരപ്പണിക്കാരൻ. മറിയത്തിന്റെ അപമാനഭാരം സ്വയം ഏറ്റെടുക്കാൻ അവൻ തീരുമാനിക്കുന്നു. ജീവിതത്തിലെ സഹനങ്ങളും ബുദ്ധിമുട്ടുകളും ദൈവഹിതമായി കണ്ട് മുന്നോട്ടുനീങ്ങിയപ്പോൾ സ്നേഹപൂർവ്വം വിട്ടുവീഴ്ചകൾ ചെയ്യുവാൻ യൗസേപ്പിതാവിനു തെല്ലും വൈമനസ്യം ഇല്ലായിരുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.