ജോസഫ് ചിന്തകൾ 214: ജോസഫ് – ദൈവവുമായി കണക്ഷനിൽ ആയിരുന്നവൻ

ഭാരതത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ഒരു നിരീക്ഷണമാണ് ഇന്നത്തെ ജോസഫ് ചിന്ത. ബന്ധങ്ങൾ വൈദ്യുതി പോലെയാണ്. തെറ്റായ കണക്ഷൻ ജിവിതത്തിൽ ഷോക്കുകൾ തന്നുകൊണ്ടേയിരിക്കും; ശരിയായ കണക്ഷൻ ജീവിതത്തിൽ വെളിച്ചവും തന്നുകൊണ്ടിരിക്കും.

യൗസേപ്പിതാവിന്റെ ജീവിതം വെളിച്ചം പടർത്തുന്ന ജീവിതമായിരുന്നു. ഇരുൾ മൂടിയ പാതയോരങ്ങളിലൂടെ അദ്ദേഹം നടന്നുനീങ്ങിയെങ്കിലും പ്രകാശം പരത്താൻ യൗസേപ്പിതാവിനു സാധിച്ചത് സ്വർഗ്ഗത്തിൽ പിതാവുമായും ഭൂമിയിൽ ദൈവപുത്രനുമായും സജീവമായ ബന്ധത്തിൽ നിലകൊണ്ടതിനാലാണ്. തെറ്റായ ബന്ധങ്ങൾ ബന്ധനങ്ങളാകുമ്പോൾ ജീവിതത്തിനു മരണകാരമാകുന്ന വിധത്തിൽ ആഘാതങ്ങൾ ഏല്പിച്ചേക്കാം. ജീവിതത്തിന് ദിശാബോധവും അച്ചടക്കവും കൈവരുന്നത് ദൈവത്തോട് എത്ര കൂടുതൽ ബന്ധത്തിലായിരിക്കുവാൻ പരിശ്രമിക്കുന്നുവോ അതിന്റെ തോതനുസരിച്ചായിരിക്കും. ദൈവവുമായി കണക്ഷനിലായിരിക്കുന്ന ജീവിതങ്ങളോട് ദൈവം കൂടുതൽ ഉദാരത കാണിക്കുന്നുവെന്ന് യൗസേപ്പിതാവിന്റെ ജീവിതം പഠിപ്പിക്കുന്നു.

നസറത്തിലെ സാധാരണ മരപ്പണിക്കാരൻ ദൈവവുമായുള്ള കണക്ഷനിലൂടെ അനേകരുടെ ജീവിതത്തിൽ പ്രകാശമായതുപോലെ നമുക്കും സ്വർഗ്ഗവുമായി കണക്ഷനിലായിരുന്നുകൊണ്ട് അനേകം ജീവിതങ്ങളിൽ വെളിച്ചം പകരാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.