ജോസഫ് ചിന്തകൾ 208: ജോസഫ് – ദൈവപിതാവ് വിസ്മയിച്ച വിശ്വാസത്തിന്റെ ഉടമ

ലത്തീൻ ആരാധനക്രമത്തിലെ ആണ്ടുവട്ടം (പതിനാലാം ഞായറാഴ്ചയിലെ സുവിശേഷഭാഗം മർക്കോസിന്റെ സുവിശേഷം ആറാം അദ്ധ്യായം 1 മുതൽ 6 വരെയുള്ള തിരുവചനഭാഗമാണ്. ഈശോയെ സ്വദേശവാസികൾ അവഗണിക്കുന്നതാണ് ഇതിലെ പ്രമേയവിഷയം. സ്വജനത്തിന്റെ വിശ്വാസരഹിത്യത്തെക്കുറിച്ച് ഈശോ വിസ്മയിച്ചു (മർേക്കാ. 6:6) എന്നാണ് സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നത്. മർക്കോസിന്റെ സുവിശേഷത്തിൽ ഈശോയുടെ പ്രബോധനങ്ങൾ കേട്ടും അവന്റെ അത്ഭുതപ്രവർത്തികൾ കണ്ടും പലരും വിസ്മയിച്ചട്ടുണ്ട് (മർക്കോ. 2:12, 5:42, 10: 24, 12:17, 15:5, 15:44, 16:6). ഈശോ വിസ്മയിച്ചത് സ്വജനത്തിന്റെ വിശ്വാസരഹിത്യം കണ്ടാണ്.

ജോസഫ് വർഷത്തിൽ യൗസേപ്പിതാവിന്റെ വിശ്വാസത്തെ മറ്റുള്ളവര വിസ്മയിപ്പിച്ച വിശ്വാസമായി മനസ്സിലാക്കാനാണ് എനിക്കിഷ്ടം. ദൈവപിതാവ് വിസ്മയിച്ച വിശ്വാസത്തിന്റെ ഉടമയായിരുന്നു യൗസേപ്പിതാവ്. പരാതികളോ പരിഭവങ്ങളോ ഇല്ലാതെ ദൈവഹിതത്തെ ഇടമുറിയാതെ പിഞ്ചെന്നെങ്കിൽ അതിൽ വിസ്മയിക്കാനുള്ള കാരണങ്ങൾ ഉണ്ട്. വി. അഗസ്തിനോസ് വിശ്വാസത്തെപ്പറ്റി പറയുന്നത് ഇപ്രകാരമാണ്: “നിനക്കു കാണാൻ കഴിയാത്തത് വിശ്വസിക്കുന്നതാണ് വിശ്വാസം. അതിന്റെ പ്രതിഫലം നി വിശ്വസിക്കുന്നത് കാണാൻ കഴിയും എന്നതാണ്.”

കാണാൻ കഴിയാത്തവ വിശ്വസിച്ച യൗസേപ്പിതാവിന് ദൈവപിതാവ് സ്വർഗ്ഗത്തിലും സവിശേഷസ്ഥാനം നൽകി അനുഗ്രഹിച്ചു. വിശ്വാസജീവിതം കൊണ്ട് ദൈവത്തെയും മറ്റുള്ളവരെയും വിസ്മയിപ്പിക്കുന്നവരായി നമുക്കു വളരാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.