ഒല്ലൂരില്‍ വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാളിന് ആയിരങ്ങള്‍ സാക്ഷി

ഒല്ലൂര്‍: വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാളില്‍ പങ്കെടുക്കാനും ഊട്ടുനേര്‍ച്ച കഴിക്കാനും മാധ്യസ്ഥ്യത്തിനും അനുഗ്രഹത്തിനുമായി ആയിരങ്ങള്‍ ഇന്നലെ ഒല്ലൂരിലെ എവുപ്രാസ്യ തീര്‍ത്ഥകേന്ദ്രത്തിലേക്ക് ഒഴുകിയെത്തി.

ആഘോഷമായ പാട്ടുകുര്‍ബാന ഫാ.ഡേവിസ് പുലിക്കോട്ടില്‍, റവ.ഡോ. ദേവസി പന്തല്ലൂക്കാരന്‍, ഫാ.സെബി കവലക്കാട്ട്, ഫാ.ബെന്നി കിടങ്ങന്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ രാവിലെ നടന്നു. തുടര്‍ന്ന് നടന്ന ഊട്ടുനേര്‍ച്ചയില്‍ മുപ്പതിനായിരത്തോളം പേര്‍ പങ്കെടുത്തു.

വൈകീട്ട് വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് കോമ്പാറ, തൃശൂര്‍ അതിരൂപതയിലെ രജത ജൂബിലി ബാച്ച് വൈദികര്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി. ഒല്ലൂര്‍ ഫൊറോന വികാരി ഫാ.ജോണ്‍ അയ്യങ്കാനയില്‍ നൊവേനയ്ക്കു നേതൃത്വം നല്‍കി. തുടര്‍ന്ന് തിരുനാള്‍ പ്രദിക്ഷിണം നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.