ഏഷ്യാനെറ്റില്‍ തിങ്കള്‍ മുതല്‍ വെള്ളിയാഴ്ച വരെ രാവിലെ 6.45 ന് സംപ്രേഷണം ചെയ്യുന്ന സ്നേഹത്തിന്റെ പാഥേയം എന്ന പരിപാടിയില്‍ വിശുദ്ധ അല്‍ഫോൻസാമ്മയുടെ ജീവിതചരിത്രം പരമ്പരയായി സംപ്രേഷണം ചെയ്യുന്നു. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയാണ് അല്‍ഫോൻസാമ്മയുടെ ജീവിതം പരമ്പരയായി അവതരിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോൻസാമ്മ തീര്‍ഥാടന കേന്ദ്രത്തിൽ റെക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ പരന്പരയുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ഫാ. ജയിംസ് മുല്ലശേരി സിഎംഐ, നിര്‍മല ജിമ്മി, എപ്പിസോഡ് ഡയറക്ടര്‍ അജി കെ. ജോസ്, ശാന്തിഗിരി ആശ്രമം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അഖില്‍, കുഞ്ഞ് കളപ്പുര, ആര്‍പ്പൂക്കര തങ്കച്ചന്, പൂജ ഡി. ആനന്ദ്, എം.പി അനുമോള്‍, വിപിന്‍ അജോ, എന്നിവര്‍ പങ്കെടുത്തു.
കടപ്പാട്: ദീപിക