ജനുവരി മാസത്തെ പാപ്പായുടെ പ്രത്യേക പ്രാർത്ഥനാ നിയോഗം പ്രസിദ്ധപ്പെടുത്തി

ജനുവരി മാസത്തെ പാപ്പായുടെ പ്രത്യേക പ്രാർത്ഥനാ നിയോഗം മനുഷ്യ സാഹോദര്യം ശക്തിപ്പെടുത്തുക എന്നതാണ്. പരസ്പരം പ്രാർത്ഥിക്കാനും മറ്റ് മതസ്ഥരെ സഹോദരങ്ങളായി കാണുവാനും സാഹോദര്യത്തിൽ ജീവിക്കാനുമുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാനും പാപ്പാ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ഫ്രാൻസിസ് പാപ്പായുടെ പുതിയ ചാക്രികലേഖനത്തിലും ഊന്നിപ്പറയുന്നത് സാഹോദര്യത്തെയും സാമൂഹിക സൗഹൃദത്തെയും കുറിച്ചാണ്. അന്താരാഷ്ട്ര ബന്ധങ്ങൾ, രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, സംസ്കാരം എന്നിവ രൂപാന്തരപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പരിശുദ്ധ പിതാവ് വിശ്വാസ സമൂഹത്തോട് ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.