പീഡിപ്പിക്കപ്പെടുന്ന നിരപരാധികളെയോര്‍ത്തും പരിശുദ്ധ മറിയം വ്യാകുലപ്പെടുന്നു: മാര്‍പാപ്പ

വ്യാകുലമാതാവ് നിലവില്‍ വേദനിക്കുന്നത് ലോകത്തിലെ പീഡിതജനതയെ ഓര്‍ത്തായിരിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ. വ്യാകുലമാതാവിന്റെ തിരുനാള്‍ ദിനത്തില്‍ ട്വിറ്ററില്‍ കുറിച്ച സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. പാപ്പായുടെ വാക്കുകള്‍ ഇങ്ങനെ…

“യേശുവിന്റെ മരണസമയത്ത് ഹൃദയത്തിലൂടെ വാള്‍ കടന്നുപോകുന്ന വേദന അനുഭവിച്ച വ്യാകുലമാതാവ് ഇപ്പോള്‍ വേദന അനുഭവിക്കുകയും വിലപിക്കുകയും ചെയ്യുന്നത് മാനവ അധികാരത്താല്‍ ക്രൂശിലേറ്റിയിരിക്കുന്ന പാവങ്ങളേയും, അനാവശ്യമെന്ന് മുദ്രകുത്തി ഒഴിവാക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ഈ ലോകത്തിലെ സൃഷ്ടജാലങ്ങളേയും ഓര്‍ത്താണ്” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.